ഒമാന്‍ ക്രിക്കറ്റ് ടീമിന് ഇന്ത്യക്കാരന്‍ ക്യാപ്റ്റന്‍, ഗുജറാത്ത് സ്വദേശി അജയ്!
രാജ്‌കോട്ട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നാടായ പോര്‍ബന്തറില്‍ നിന്നും അജയ് ഒമാന്‍ ക്രിക്കറ്റ് ടീമിന് ഒരും ക്യാപ്റ്റന്‍. പേര് അജയ് ലാല്‍ചേത. വയസ്സ് 32. ഇടംകൈയന്‍ സ്പിന്നറായ അജയ് ലാല്‍ചേത ഇന്ത്യയില്‍ അടുത്തിടെ സമാപിച്ച ട്വന്റി 20 ലോകകപ്പിലാണ് ശ്രദ്ധിക്കപ്പെട്ടത്. അയര്‍ലന്‍ഡിനെതിരെ അജയ് ലാല്‍ചേത എറിഞ്ഞ ഒന്നാം ഓവര്‍ കണ്ട് അത്ഭുതപ്പെട്ട ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഗോള്‍ഡന്‍ ഓവര്‍ എന്നാണ് വിശേഷിപ്പിച്ചത്.
1983 ഒക്ടോബര്‍ 22ന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് അജയ് ലാല്‍ചേത ജനിച്ചത്. സൗരാഷ്ട്ര അണ്ടര്‍ 16, അണ്ടര്‍ 19, അണ്ടര്‍ 22 ടീമുകള്‍ക്ക് വേണ്ടി കളിച്ചു. പിന്നെ ഒമാനിലേക്ക് ചേക്കേറി. ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനും ഇംകൈയ്യന്‍ ഓര്‍ത്തഡോക്‌സ് ബൗളറുമാണ്. 2015 നവംബറില്‍ ഹോങ്കോങിനെതിരെ ഒമാന് വേണ്ടി അരങ്ങേറി. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ബംഗ്ലാദേശിനെതിരെയാണ് അജയ് അവസാന മത്സരം കളിച്ചത്.

11 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 38 റണ്‍സും 7 വിക്കറ്റുമാണ് അജയ് ലാല്‍ചേതയുടെ സമ്പാദ്യം. ജോലി തേടി ഒമാനിലെത്തിയ അജയ് അല്‍ തുര്‍ക്കി ടീമിന് വേണ്ടി കളിച്ചുകൊണ്ടാണ് സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചത്. 2019ല്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഒമാന് യോഗ്യത നേടിക്കൊടുക്കുക എന്നതാണ് തന്റെ മുന്നിലുള്ള ലക്ഷ്യം എന്നാണ് അജയ് ലാല്‍ചേത പറയുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications