Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുത്തയ്യയ്ക്കും ആഞ്ചലോയ്ക്കും പരുക്ക്

കൊളംബോ: ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരത്തിന് ഒരു ദിവസം മാത്രം അവശേഷിക്കേ ടീം അംഗങ്ങളുടെ പരുക്കുകള്‍ ലങ്കന്‍ പടയെ ആശങ്കയിലാക്കുന്നു. സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍, ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസ് എന്നിവരാണ് പരുക്കിന്റെ പിടിയില്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍.

Muraleedharan and Mathews

ഇവര്‍ക്ക് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പകരക്കാരാകാന്‍ ചമിന്ദാ വാസിനോടും സ്പിന്നര്‍ സുരാജ് രണ്‍ദീവിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.കണങ്കാലിനേറ്റ പരുക്ക്, പേശിവലിവ്, ഇടുപ്പിനേറ്റ പരുക്ക് എന്നിവയെല്ലാം മുരളീധരനെ അലട്ടുകയാണ്. സെമിയില്‍ മുരളിയ്ക്ക് വിശ്രമം അനുവദിച്ചേയ്ക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ മുരളിയുടെ തന്നെ താല്‍പര്യപ്രകാരം കളിക്കുകയായിരുന്നു. ഈ ഫൈനല്‍ മത്സരത്തില്‍ കളിക്കുകയാണെങ്കില്‍ അത് മുരളിയുടെ അവസാനത്തെ രാജ്യാന്തര മത്സരമായിരിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അദ്ദേഹം നേരത്തേ വിരമിച്ചിട്ടുണ്ട.

സെമിയില്‍ ന്യൂസിലന്‍ഡിനെതിരേ ഫീല്‍ഡിങിനിടെയാണ് ആഞ്ചലോയ്ക്ക് പരുക്കേറ്റത്. ബൈ റണ്ണറുമായാണ് പിന്നീട് അദ്ദേഹം ബാറ്റിങിന് ഇറങ്ങിയത്. ആഞ്ചലോ കളിച്ചില്ലെങ്കില്‍ ശ്രീലങ്കയ്ക്ക് അതു കനത്ത തിരിച്ചടിയാകും.

2009 ജൂലൈയിലാണ് ചമിന്ദാ വാസ് (37) അവസാനമായി ലങ്കയ്ക്കു വേണ്ടി കളിച്ചത്. രണ്‍ദീവ് ലങ്കയുടെ ഏകദിന ടീമിലെ സ്ഥിരം സാന്നിധ്യമാണെങ്കിലും ലോകകപ്പ് ടീമില്‍ ഇടംപിടിച്ചിരുന്നില്ല.

Story first published: Saturday, May 12, 2012, 16:15 [IST]
Other articles published on May 12, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+