മുക്കി മൂളി സമനില പിടിച്ചു, പക്ഷേ പരമ്പര ഓസ്‌ട്രേലിയക്ക്
മെല്‍ബണ്‍: ആവേശകരമായ ഒന്നാം ഇന്നിങ്‌സിന് ശേഷം ഇന്ത്യ കളി മറന്നപപോള്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ ഇന്ത്യ സമനില പിടിച്ചു. എന്നാല്‍ രണ്ട് വിജയവും ഒരു സമനിലയും നേടിയതോടെ ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി.
രണ്ടാം ഇന്നിങ്‌സില്‍ 318 റണ്‍സ് നേടിയ ഓസ്‌ട്രേലിയയെ മറികടക്കാന്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് കഴിഞ്ഞില്ല. എന്നാല്‍ ഇന്ത്യന്‍ നിരയിലെ എല്ലാ ബാറ്റ്‌സ്മാന്‍മാരേയും പുറത്താക്കുന്നതില്‍ ഓസ്‌ട്രേലിയയും പരാജയപ്പെട്ടു. കളി അവസാനിക്കാന്‍ നാല് ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് ഇരുടീമുകളും സമനില അംഗീകരിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ 65 റണ്‍സ് നേടി ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സിലും മികച്ച ബാറ്റിങ് ആണ് പുറത്തെടുത്തത്. രണ്ടാം ഇന്നിങ്‌സില്‍ അവര്‍ 318 റണ്‍സെടുത്തു. ജയിക്കാന്‍ 384 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്ക് കളി അവസാനിപ്പിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
രണ്ടാം ഇന്നിങ്‌സില്‍ മാര്‍ഷിന്റേയും റോഗേഴ്‌സിന്റേയും വാര്‍ണറുടേയും പ്രകടനമാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മാര്‍ഷ് 99 റണ്‍സെടുത്ത് പുറത്തായി. റോഗേഴ്‌സ് 69 റണ്‍സെടുത്തു.
384 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. റണ്ണൊന്നും എടുക്കാതെ ശിഖര്‍ ധവാനും, ഒരു റണ്ണെടുത്ത് പുതുമുഖ താരം രാഹുലും പുറത്തായി. 54 റണ്‍സെടുത്ത വിരാട് കോലിയും 48 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും ആണ് ഇന്ത്യന്‍ നിരയില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയത്. ക്യാപ്റ്റന്‍ വിരാട് കോലി പുറത്താകാതെ 24 റണ്‍സെടുത്തു.
കോലിയും രഹാനയും ഒന്നിച്ച് നാലാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യന്‍ നരയില്‍ പ്രതീക്ഷ പകര്‍ന്നതായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഇരുവരും സെഞ്ച്വറി നേടിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications