Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഒരു സീസണില്‍ കൂടുതല്‍ സിക്‌സറെന്ന നേട്ടം സ്വന്തമാക്കിയ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍?

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ബാറ്റിങ് വെടിക്കെട്ടിന് ആരാധകരേറെയാണ്. ഇന്ത്യയിലെ സ്പിന്‍ മൈതാനങ്ങളില്‍ ബാറ്റ്‌സ്മാന്‍മാര്‍ റണ്‍മഴ തീര്‍ക്കുമ്പോള്‍ കൈയടികളോടെ വന്‍ ആരാധക പിന്തുണയും ലഭിക്കുന്നുണ്ട്. ക്രിക്കറ്റ് ലീഗുകളിലെ ഏറ്റവും ആരാധക പിന്തുണയുള്ള ലീഗായ ഐപിഎല്ലില്‍ സിക്‌സറുകള്‍ നേടുന്ന ബാറ്റ്‌സ്മാന്‍മാരെയാണ് ആരാധകര്‍ക്ക് ഏറെ പ്രിയം. ഐപിഎല്ലിന്റെ ചരിത്രത്തില്‍ സിക്‌സറുകള്‍ റെക്കോഡ് സൃഷ്ടിക്കുന്നവരില്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങളാണ് മുന്നില്‍. എന്നാല്‍ ഐപിഎല്ലിന്റെ മൂന്ന് സീസണുകളില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന റെക്കോഡ് മൂന്ന് ഇന്ത്യക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.


2010ല്‍ റോബിന്‍ ഉത്തപ്പ

2010ല്‍ റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പയാണ് ഒരു സീസണില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായത്. 2010ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനൊപ്പമായിരുന്നു ഉത്തപ്പയുടെ വെടിക്കെട്ട് പ്രകടനം. 16 മത്സരത്തില്‍ നിന്ന് 27 സിക്‌സാണ് ഉത്തപ്പ പറത്തിയത്. ഈ സീസണില്‍ 31.16 ശരാശരിയില്‍ 374 റണ്‍സാണ് ഈ കര്‍ണാടക്കാരന്‍ അടിച്ചെടുത്തത്. 171.55 സ്‌ട്രൈക്കറേറ്ററോടെയായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. 2009 സീസണില്‍ 15 മത്സരത്തില്‍ നിന്ന് ആകെ 175 റണ്‍സ് മാത്രമാണ് ഉത്തപ്പയ്ക്ക് നേടാനായത്. ഇതിന്റെ ക്ഷീണം തീര്‍ത്തായിരുന്നു 2010ലെ പ്രകടനം. ചെന്നൈയുടെ മുരളി വിജയ് തൊട്ടുപിന്നാലെയുണ്ടായിരുന്നെങ്കിലും ഒരു സിക്‌സിന്റെ ലീഡിലാണ് 2010ലെ കൂടുതല്‍ സിക്‌സ് നേടിയ താരമെന്ന ബഹുമതി ഉത്തപ്പ സ്വന്തമാക്കിയത്.

2016ല്‍ വിരാട് കോലി

2016ല്‍ വിരാട് കോലി

ഇന്ത്യന്‍ നായകന്‍ വിരാട് കോലി തൊട്ടതെല്ലാം പൊന്നാക്കിയ സീസണായിരുന്നു 2016. ഈ സീസണില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ 973 റണ്‍സാണ് കോലി അടിച്ചെടുത്തത്. ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. 81.08 ശരാശരിയില്‍ മുന്നേറിയ കോലിയാണ് ഈ സീസണില്‍ കൂടുതല്‍ സിക്‌സര്‍ നേടിയതും. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ നായകനായ കോലി 38 സിക്‌സാണ് സീസണില്‍ പറത്തിയത്. ഒരു സീസണില്‍ കൂടുതല്‍ സിക്‌സ് നേടുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡും കോലിയുടെ പേരിലാണ്.

2018ല്‍ റിഷഭ്പന്ത്

2018ല്‍ റിഷഭ്പന്ത്

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ഒരു ഐപിഎല്‍ സീസണില്‍ കൂടുതല്‍ സിക്‌സെന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2018 സീസണില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനൊപ്പമായിരുന്നു താരത്തിന്റെ വെടിക്കെട്ട് പ്രകടനം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് 52,61 ശരാശരിയില്‍ 684 റണ്‍സാണ് അടിച്ചെടുത്തത്. 173 സ്‌ട്രൈക്കറേറ്റില്‍ ബാറ്റുവീശിയ റിഷഭ് 37 സിക്‌സാണ് അക്കൗണ്ടിലാക്കിയത്.

Story first published: Tuesday, March 24, 2020, 10:10 [IST]
Other articles published on Mar 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+