Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അതര്‍വ തൈഡിനും പവന്‍ ഷാക്കും മിന്നും സെഞ്ച്വറി... ലങ്കയ്‌ക്കെതിരേ യുവ ഇന്ത്യ കൂറ്റന്‍ സ്‌കോറില്‍

ഹംബന്റ്റോട്ട: രണ്ടാമത് യൂത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ യുവ ടീം കൂറ്റന്‍ സ്‌കോറില്‍. അണ്ടര്‍ 19 ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യന്‍ ടീം ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 428 റണ്‍സെന്ന ശക്തമായ നിലയിലാണ്.

yuva

ഓപ്പണര്‍ അതര്‍ തൈഡിന്റേയും (177) വണ്‍ഡൗണ്‍ പവന്‍ ഷായുടേയും (177*) തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയത്. രണ്ടാം വിക്കറ്റില്‍ തൈഡും പവനും ചേര്‍ന്ന് 263 റണ്‍സിന്റെ വന്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

172 പന്തില്‍ 20 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് തൈഡിന്റെ ഇന്നിങ്‌സ്. പുറത്താവാതെ 227 പന്ത് നേരിട്ട പവനിന്റെ ഇന്നിങ്‌സില്‍ 19 ബൗണ്ടറി ഉള്‍പ്പെട്ടിരുന്നു. ഒന്നാംദിനം കളിനിര്‍ത്തുമ്പോള്‍ പവനിനൊപ്പം അഞ്ച് റണ്‍സുമായി നെഹാല്‍ വദേരയാണ് ക്രീസില്‍. ആര്യന്‍ ജുയാല്‍ 41 റണ്‍സെടുത്ത് പുറത്തായി.

Story first published: Tuesday, July 24, 2018, 17:43 [IST]
Other articles published on Jul 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+