ശ്രീലങ്കയെ നാണംകെടുത്തി... യുവ ഇന്ത്യക്ക് ഇന്നിങ്‌സ് ജയം... പരമ്പരയും തൂത്തുവാരി
ഹംബന്റ്റോട്ട: അണ്ടര്‍ 19 യൂത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഗംഭീര ജയം. ആതിഥേയരായ ശ്രീലങ്കയെയാണ് യൂത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നാണംകെടുത്തിയത്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്നിങ്‌സിനും 147 റണ്‍സിനുമാണ് യുവ ഇന്ത്യ വിജയക്കൊടി നാട്ടിയത്.
ഇതോടെ രണ്ട് മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 2-0ന് തൂത്തുവാരുകയും ചെയ്തു. നേരത്തെ, പരമ്പയിലെ ഒന്നാം ടെസ്റ്റിലും ഇന്ത്യ ഇന്നിങ്‌സ് വിജയം ആഘോഷിച്ചിരുന്നു. കൊളംബോയില്‍ ഇന്നിങ്‌സിനും 21 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം.

തകര്‍ന്നടിഞ്ഞ് യുവ ശ്രീലങ്ക...
ഒന്നാമിന്നിങ്‌സില്‍ ഫോളോഓണ്‍ വഴങ്ങിയ ശ്രീലങ്ക രണ്ടാമിന്നിങ്‌സിലും തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് കൂറ്റന്‍ സ്‌കോറായ എട്ടിന് 613 ഡിക്ലയേര്‍ഡിന് മറുപടിയായി 316 റണ്‍സെടുത്ത് പുറത്തായ ശ്രീലങ്ക രണ്ടാമിന്നിങ്‌സില്‍ 150 റണ്‍സിന് കൂടാരം കയറുകയായിരുന്നു.
നാല് വിക്കറ്റ് വീഴ്ത്തിയ സിദ്ദാര്‍ഥ് ദെശായിയാണ് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്. യാറ്റിന്‍ മാന്‍ഗ് വാനിയും ആയുഷ് ബഡോനിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മോഹിത് ജാന്‍ഗ്രായും അര്‍ജുന്‍ ടെണ്ടുല്‍ക്കറും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
രണ്ടാമിന്നിങ്‌സില്‍ മൂന്ന് ലങ്കന്‍ താരങ്ങള്‍ക്ക് മാത്രമാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത്. 28 റണ്‍സെടുത്ത നുവാനിദു ഫെര്‍ണാണ്ടോയാണ് രണ്ടാമിന്നിങ്‌സില്‍ ലങ്കയുടെ ടോപ്‌സ്‌കോറര്‍.
ഇനി ലക്ഷ്യം ഏകദിന പരമ്പര...
യൂത്ത് ടെസ്റ്റ് തൂത്തുവാരിയ യുവ ഇന്ത്യയുടെ അടുത്ത ലക്ഷ്യം ഇനി ഏകദിന പരമ്പരയാണ്. ശ്രീലങ്കയ്‌ക്കെതിരേ അഞ്ച് ഏകദിന പരമ്പരയിലാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീം ഏറ്റുമുട്ടുക. പരമ്പരയിലെ ഒന്നാം ഏകദിനം ജൂലൈ 30ന് കൊളംബോയില്‍ അരങ്ങേറും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications