Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒടുവില്‍ യുവ ഇന്ത്യക്ക് തോല്‍വി... ശ്രീലങ്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം

കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. രണ്ടാം യൂത്ത് ഏകദിന ക്രിക്കറ്റ് മല്‍സരത്തിലാണ് ഇന്ത്യ അണ്ടര്‍ 19 ടീം തോല്‍വി വഴങ്ങിയത്. ആതിഥേയരായ ശ്രീലങ്കയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 25 പന്തും അഞ്ച് വിക്കറ്റും ബാക്കിനില്‍ക്കേയാണ് ശ്രീലങ്ക അണ്ടര്‍ 19 ടീം വിജയക്കൊടി നാട്ടിയത്.

വിജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യക്കൊപ്പം (1-1) എത്താനും ആതിഥേയര്‍ക്കായി. നേരത്തെ ടെസ്റ്റ് പരമ്പരയിലെ രണ്ട് മല്‍സരങ്ങളിലും ഇന്നിങ്‌സ് തോല്‍വി വഴങ്ങിയ ലങ്ക ഒന്നാം ഏകദിനത്തിലും പരാജയപ്പെട്ടിരുന്നു.

cricket

ഇന്ത്യയെ 193 റണ്‍സിലൊതുക്കി ലങ്ക


ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 49 റണ്‍സെടുത്ത ഓപ്പണര്‍ പവന്‍ ഷായാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.

ശ്രീലങ്കയ്ക്കായി ഷസിക ദുല്‍ഷന്‍ മൂന്നും നവീന്‍ ഫെര്‍ണാണ്ടോ, ലക്ഷിത മാനസിന്‍ഗെ, നവോദ് പരാനാവിതാന എന്നിവര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി.


ക്യാപ്റ്റന്‍ പടനയിച്ചു; ആതിഥേയര്‍ക്ക് അനായാസ ജയം


മറുപടിയില്‍ ക്യാപ്റ്റന്‍ നിപുന്‍ ധനഞ്ജയ പെരേരയും (92*) പസിന്ദു സൂര്യബന്ധാരയും (52) തിളങ്ങിയപ്പോള്‍ ലങ്ക 45.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

112 പന്തില്‍ ഏഴ് ബൗണ്ടറിയുള്‍പ്പെടുന്നതാണ് പെരേരയുടെ ഇന്നിങ്‌സ്. ഇന്ത്യക്കു വേണ്ടി അജയ് ദേവ് ഗൗണ്ടും സിദ്ദാര്‍ഥ് ദെശായിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Story first published: Thursday, August 2, 2018, 17:55 [IST]
Other articles published on Aug 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+