ചേട്ടന്‍മാര്‍ കണ്ടോളൂ... ഇംഗ്ലണ്ടിനെയല്ല, വീഴ്ത്തിയത് ദക്ഷിണാഫ്രിക്കയെ; പരമ്പര സ്വന്തമാക്കി ഇന്ത്യ എ
ബംഗളൂരു: ദക്ഷിണാഫ്രിക്ക എക്കെതിരായ അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ എക്ക് പരമ്പര നേട്ടം. രണ്ട് ടെസ്റ്റ് മല്‍സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ എ 1-0ന് സ്വന്തമാക്കി. പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്ക എയ്ക്കു മേല്‍ ഇന്ത്യ എ ആധിപത്യം നേടി. എന്നാല്‍, അവസാനദിനം 30 ഓവറോളം മഴയെടുത്തപ്പോള്‍ മല്‍സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ ഇരു ടീമും തീരുമാനിക്കുകയായിരുന്നു.ഇതോടെ, പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ കിരീട നേട്ടം സ്വന്തമാക്കുകയായിരുന്നു.

വിഹാരിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ്
ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 345 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ഹനുമ വിഹാരിയുടെ (148) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തേകിയത്. 295 പന്തില്‍ 14 ബൗണ്ടറിയുള്‍പ്പെടുന്നതാണ് വിഹാരിയുടെ ഇന്നിങ്‌സ്.
വിഹാരിക്കു പുറമേ അന്‍കിത് ബാവ്‌നെയും (80) ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി. 146 പന്തില്‍ 10 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ബാവ്‌നെയുടെ ഇന്നിങ്‌സ്. ആറ് വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസര്‍ ഡുഹന്നി ഒലിവിയറാണ് ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയില്‍ തിളങ്ങിയത്.

ദക്ഷിണാഫ്രിക്ക എ 319ന് പുറത്ത്
ഓരോ ഇടവേളകളിലും ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക എ 319 റണ്‍സെടുത്ത് ഓള്‍ഔട്ടാവുകയായിരുന്നു. 93 റണ്‍സെടുത്ത സുബയര്‍ ഹംസയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കോറര്‍. സാറെല്‍ എര്‍വീ (58), റുഡി സെക്കന്‍ഡ് (47) എന്നിവരും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ഇന്ത്യക്കു വേണ്ടി മുഹമ്മദ് സിറാജ് നാലും അന്‍കിത് രാജ്പുത് മൂന്നും വിക്കറ്റ് വീഴ്ത്തി തിളങ്ങി. യുസ് വേന്ദ്ര ചഹാല്‍ രണ്ടും ജയന്ത് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യയുടെ തിരിച്ചുവരവ്
ഒരുഘട്ടത്തില്‍ 54 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് രണ്ടാമിന്നിങ്‌സില്‍ നഷ്ടമായിരുന്നു. എന്നാല്‍, അന്‍കിത് ബാവ്‌നെയുടെയും (64*) ക്യാപ്റ്റന്‍ ശ്രെയാഷ് അയ്യരുടെയും (65) ശക്തമായ ചെറുത്ത് നില്‍പ്പില്‍ ഇന്ത്യ മല്‍സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
നാല് വിക്കറ്റിന് 181 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് മല്‍സരം സമനിലയില്‍ പിരിയാന്‍ തീരുമാനിച്ചത്. 207 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് മല്‍സരം സമനിലയില്‍ കലാശിക്കുമ്പോള്‍ ഉണ്ടായിരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications