Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവ ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്; വിന്‍ഡീസ് എയ്‌ക്കെതിരേ കിരീടം

ടൗണ്ടന്‍: വെസ്റ്റ് ഇന്‍ഡീസ് എയ്‌ക്കെതിരേ ഇന്ത്യ എയ്ക്ക് തകര്‍പ്പന്‍ ജയവും പരമ്പര നേട്ടവും. അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ യുവ ഇന്ത്യ അഞ്ച് വിക്കറ്റിന് വിന്‍ഡീസ് എയെ തകര്‍ത്തുവിട്ടു. വിജയത്തോടെ രണ്ട് മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ എ 1-0ന് സ്വന്തമാക്കുകയും ചെയ്തു. നേരത്തെ, ഒന്നാം അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.

cricket

ഒന്നാമി്ന്നിങ്‌സില്‍ ലീഡ് വഴങ്ങിയതിനു ശേഷമാണ് ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ഫോമിലെത്തിയതാണ് ഇന്ത്യക്ക് വിജയം നേടിക്കൊടുത്തത്. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് എ 302, 210; ഇന്ത്യ എ 192, 321/5.

നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് നേടിയ രജ്‌നേഷ് ഗുര്‍ബാനിയുമാണ് രണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസിനെ 210 റണ്‍സില്‍ എറിഞ്ഞിട്ടത്. ജയന്ത് യാദവ് രണ്ടും ശഹ്ബാസ് നദീം ഒരു വിക്കറ്റും വീഴ്ത്തി.

321 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ 67.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ റിഷഭ് പന്ത് (67*), ഹനുമ വിഹരി (68), കരുണ്‍ നായര്‍ (55), ജയന്ത് യാദവ് (23*) എന്നിവരാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. 71 പന്തില്‍ 11 ബൗണ്ടറിയുള്‍പ്പെടുന്നതാണ് പന്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. 139 പന്തില്‍ അഞ്ച് ബൗണ്ടറിയാണ് വിഹരിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 63 പന്ത് നേരിട്ട കരുണ്‍ എട്ട് ബൗണ്ടറി നേടി.

Story first published: Friday, July 13, 2018, 18:26 [IST]
Other articles published on Jul 13, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+