Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രാഹുലിന് സെഞ്ചുറി; രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 162 റണ്‍സ് ലീഡ്... കഴിഞ്ഞില്ല!

കിംഗ്‌സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 196നെതിരെ ഇന്ത്യ 5 വിക്കറ്റിന് 358 റണ്‍സ് എന്ന നിലയിലാണ്. അഞ്ച് വിക്കറ്റും മൂന്ന് ദിവസവും ശേഷിക്കേ ഇന്ത്യയ്ക്ക് ഇപ്പോള്‍ 162 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡായി.

ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ മിന്നുന്ന സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായത്. പരിക്കേറ്റ മുരളി വിജയ്ക്ക് പകരം ടീമിലെത്തിയ രാഹുല്‍ 303 പന്തില്‍ 15 ഫോറും 3 സിക്‌സും പറത്തി 158 റണ്‍സെടുത്തു. രാഹുലിന്റെ മൂന്നാം സെഞ്ചുറിയാണ് ഇത്. വിരാട് കോലി, പൂജാര, രഹാനെ എന്നിവരുടെ നാല്‍പ്പതുകള്‍ കൂടിയായതോടെ ഇന്ത്യ അനായാസം ഭദ്രമായ ലീഡിലെത്തി. ചിത്രങ്ങള്‍...

രാഹുലിന്റെ സെഞ്ചുറി

രാഹുലിന്റെ സെഞ്ചുറി

ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ സെഞ്ചുറിയാണ് രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സിലെ ഹൈലൈറ്റ്. തട്ടുപൊളിപ്പന്‍ സിക്‌സറോടെയാണ് രാഹുല്‍ സെഞ്ചുറിയില്‍ എത്തിയത്. വെസ്റ്റ് ഇന്‍ഡീസില്‍ രാഹുലിന്റെ ആദ്യത്തെ ഇന്നിംഗ്‌സാണ് ഇത്.

പൂജാരയുടെ പ്രതിരോധം

പൂജാരയുടെ പ്രതിരോധം

രാഹുല്‍ ദ്രാവിഡിനെ വെല്ലുന്ന ഡിഫന്‍സീവ് ക്രിക്കറ്റാണ് ചേതേശ്വര്‍ പൂജാര കളിച്ചത്. 159 പന്തിലായിരുന്നു പൂജാരയുടെ 46 റണ്‍സ്. ആകെ അടിച്ചത് 4 ബൗണ്ടറികള്‍. അര്‍ധസെഞ്ചുറിക്ക് 4 റണ്‍സ് അകലെ റണ്ണൗട്ടാകുകയായിരുന്നു പൂജാര.

കോലിയുടെ 44

കോലിയുടെ 44

ഒന്നാം ടെസ്റ്റിലെ ഇരട്ടസെഞ്ചുറിക്കാരന്‍ വിരാട് കോലി കിംഗ്‌സ്റ്റണില്‍ 44 റണ്‍സെടുത്തു. 90 പന്തുകള്‍ നേരിട്ട കോലി 4 ഫോറും 1 സിക്‌സും പറത്തി

രഹാനെയില്‍ പ്രതീക്ഷ

രഹാനെയില്‍ പ്രതീക്ഷ

42 റണ്‍സോടെ പുറത്താകാതെ നില്‍ക്കുന്ന രഹാനെയിലാണ് ഇന്ത്യയുടെ ഇനിയുള്ള പ്രതീക്ഷ. വാലറ്റക്കാര്‍ക്കൊപ്പം രഹാനെ മികച്ചൊരു പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യയ്ക്ക് ഒരു ഇന്നിംഗ്‌സ് ജയം വരെ സ്വപ്‌നം കാണാം

അശ്വിന്റെ മാജിക്

അശ്വിന്റെ മാജിക്

അഞ്ച് വിക്കറ്റോടെ ആര്‍ അശ്വിനാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്നിംഗ്‌സിന്റെ നടു ഒടിച്ചത്. ബാറ്റിംഗില്‍ പക്ഷേ അശ്വിന്‍ പരാജയമായി. ആറാം നമ്പറില്‍ സ്ഥാനക്കയറ്റം കിട്ടിയ അശ്വിന് 3 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ

Story first published: Monday, August 1, 2016, 10:40 [IST]
Other articles published on Aug 1, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+