For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളംനിറഞ്ഞ് മഹാരാജ്, വീഴ്ത്തിയത് ഒമ്പത് വിക്കറ്റ്... തളരാതെ ശ്രീലങ്ക; തിരിച്ചടിയില്‍ പതറി ദക്ഷിണാഫ്രിക്ക

കൊളംബോ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. ഒരുവശത്ത് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ് ഒമ്പത് വിക്കറ്റുമായി കളംവാണെങ്കിലും 338 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ നേടിയാണ് ഒന്നാമിന്നിങ്‌സില്‍ ശ്രീലങ്ക കളംവിട്ടത്.

മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ശ്രീലങ്കന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പതറുകയാണ്. രണ്ടാംദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 11 ഓവറില്‍ മൂന്ന് വിക്കറ്റിന് 19 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ് സന്ദര്‍ശകര്‍. ഏഴ് വിക്കറ്റ് കൈയിലിരിക്കേ ലങ്കയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇനിയും 319 റണ്‍സ് വേണം.

ചെറുത്ത്‌നിന്ന് വാലറ്റനിരയും, ലങ്ക 338ന് പുറത്ത്

ചെറുത്ത്‌നിന്ന് വാലറ്റനിരയും, ലങ്ക 338ന് പുറത്ത്

കേശവ് മഹാരാജിന്റെ മാസ്മരിക ബൗളിങ് പ്രകടനത്തിന് മുന്നിലും ശ്രീലങ്ക ശക്തമായ ചെറുത്ത് നില്‍പ്പാണ് നടത്തിയത്. 10ാം വിക്കറ്റില്‍ വരെ ലങ്ക മികച്ച രീതിയില്‍ പൊരുതിനിന്നു.

ഒമ്പത് വിക്കറ്റില്‍ 264 റണ്‍സെന്ന നിലയില്‍ നിന്ന് അഖില ധനന്‍ജയയും (43*) രംഗനാ ഹെരാത്തും (35) ചേര്‍ന്ന് ലങ്കയെ 338 റണ്‍സിലെത്തിക്കുകയായിരുന്നു. 74 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അവസാന വിക്കറ്റില്‍ ലങ്കയ്ക്കു വേണ്ടി നേടിയത്.

നേരത്തെ, ധനഞ്ജയ ഡി സില്‍വ (60), ധനുഷ്‌ക ഗുണതിലക (57), ദിമുത് കരുണരത്‌നെ (53) എന്നിവര്‍ അര്‍ധസെഞ്ച്വറിയുമായി ലങ്കയ്ക്ക് മികച്ച തുടക്കം നല്‍കിയിരുന്നു.

 എവേ ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി റെക്കോഡിട്ട് മഹാരാജ്

എവേ ഗ്രൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി റെക്കോഡിട്ട് മഹാരാജ്

എവേ ഗ്രൗണ്ടില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ താരം നേടുന്ന ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് മഹാരാജ് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിലൂടെ കൈവരിച്ചത്. 41.1 ഓവറില്‍ 129 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ ഒമ്പത് വിക്കറ്റ് പ്രകടനം. കാഗിസോ റബാണ്ടയ്ക്കാണ് ശേഷിക്കുന്ന ഒരു വിക്കറ്റ്.

ഒരിന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഒമ്പത് വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരം കൂടിയാണ് മഹാരാജ്. നേരത്തെ, 1957ല്‍ ജൊഹാനസ്ബര്‍ഗില്‍ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി സ്പിന്നര്‍ ഹ്യുഗ് ടയ്ഫീല്‍ഡ് ഒമ്പത് വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു.

ദക്ഷിണാഫ്രിക്ക 3ന് 19

ദക്ഷിണാഫ്രിക്ക 3ന് 19

രണ്ടാംദിനം 11 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റിന് 19 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. എയ്ഡന്‍ മാര്‍ക്രാം (7), ഡീന്‍ എല്‍ഗര്‍ (0), തെയുനിസ് ഡി ബ്രുയ്ന്‍ (3) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. ഹാഷിം അംലയും ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസുമാണ് ക്രീസില്‍.

ശ്രീലങ്കയ്ക്കായി അഖില ധനഞ്ജയ രണ്ടും രംഗനാ ഹെരാത്ത് ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Saturday, July 21, 2018, 13:03 [IST]
Other articles published on Jul 21, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+