For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കളിമറന്ന് ദക്ഷിണാഫ്രിക്ക... 124ന് പുറത്ത്... ശ്രീലങ്കന്‍ ആധിപത്യം... കൂറ്റന്‍ ലീഡിലേക്ക്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ദക്ഷിണാഫ്രിക്ക പരാജയ ഭീതിയില്‍. കളിയുടെ സകല മേഖലയിലും ആതിഥേയരായ ശ്രീലങ്ക ആധിപത്യം പുലര്‍ത്തിയപ്പോള്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കേണ്ട അവസ്ഥയിലാണ് ദക്ഷിണാഫ്രിക്ക.

ശ്രീലങ്കയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 338 പിന്തുടരാനിറങ്ങിയ ദക്ഷിണാഫ്രിക്ക 124 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 214 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലഭിച്ച ലങ്ക രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 151 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കേ 365 റണ്‍സിന്റെ മികച്ച ലീഡായി ലങ്കയ്ക്ക്.

Sri Lanka

സ്പിന്‍ കെണിയില്‍ പിടഞ്ഞു വീണ് സന്ദര്‍ശകര്‍

കൊളംബോയിലെ സ്പിന്‍ കെണിയില്‍ ശ്രീലങ്ക ശക്തമായ ചെറുത്ത് നില്‍പ്പിലൂടെ ഭേദപ്പെട്ട സ്‌കോര്‍ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര പിടിച്ചുനില്‍ക്കാതെ പെട്ടെന്ന് കീഴടങ്ങുകയായിരുന്നു.

അഖില ധനഞ്ജയും ദില്‍റുവാന്‍ പെരേരയും ചുക്കാന്‍ പിടിച്ച ലങ്കന്‍ സ്പിന്‍ ആക്രമണത്തില്‍ 34.5 ഓവറില്‍ 124 റണ്‍സിന് സന്ദര്‍ശകര്‍ ഒന്നാമിന്നിങ്‌സ് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. അഖില ധനഞ്ജയ അഞ്ചും ദില്‍റുവാന്‍ പെരേര നാലും വിക്കറ്റ് വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കയുടെ അന്തകരായത്. ശേഷിക്കുന്ന ഒരു വിക്കറ്റ് രംഗനാ ഹെരാത്തിനായിരുന്നു.

51 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കോറര്‍. ക്വിന്റണ്‍ ഡികോക്ക് (32), ഹാഷിം അംല (19), ടെംബ ബാവുമ (11) എന്നിവരാണ് ആഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ രണ്ടക്കം കണ്ട മറ്റു താരങ്ങള്‍.

ഫോം തുടര്‍ന്ന് ലങ്കന്‍ ഓപ്പണര്‍മാര്‍

രണ്ടാമിന്നിങ്‌സിലും അര്‍ധസെഞ്ച്വറിയുമായി ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരിക്കുകയാണ് ഓപ്പണര്‍മാര്‍. ഒന്നാം വിക്കറ്റില്‍ 91 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതിനു ശേഷമാണ് ധനുഷ്‌ക ഗുണതിലക-ദിമുത് കരുണരത്‌നെ കൂട്ടുകെട്ടിനെ പിരിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞത്.

68 പന്തില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 61 റണ്‍സെടുത്താണ് ഗുണതിലക കളംവിട്ടത്. പുറത്താവാതെ 92 പന്തില്‍ എട്ട് ബൗണ്ടറിയോടെ 59 റണ്‍സുമായി കരുണരത്‌നെ ക്രീസിലുണ്ട്. എയ്ഞ്ചലോ മാത്യൂസാണ് (12*) കരുണരത്‌നയ്‌ക്കൊപ്പം ക്രീസില്‍.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കേശവ് മഹാരാജ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഇതോടെ രണ്ടിന്നിങ്‌സുകളിലായി മഹാരാജിന്റെ വിക്കറ്റ് നേട്ടം 11 ആയി ഉയര്‍ന്നു.

Story first published: Saturday, July 21, 2018, 18:47 [IST]
Other articles published on Jul 21, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+