കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണായക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം. 490 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം നല്‍കിയാണ് രണ്ടാമിന്നിങ്‌സില്‍ ആതിഥേയരായ ലങ്ക കളംവിട്ടത്. രണ്ടാമിന്നിങ്‌സില്‍ അഞ്ച് വിക്കറ്റിന് 275 റണ്‍സെന്ന നില്‍ക്കേയാണ് ശ്രീലങ്ക ഡിക്ലയേര്‍ഡ് ചെയ്തത്.

ശ്രീലങ്കയ്ക്കു വേണ്ടി രണ്ടാമിന്നിങ്‌സില്‍ ദിമുത് കരുണരത്‌നെ (85), എയ്ഞ്ചലോ മാത്യൂസ് (71), ധനുഷ്‌ക ഗുണതിലക (61) എന്നിവര്‍ അര്‍ധസെഞ്ച്വറിയുമായി തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കേശവ് മഹാരാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ രണ്ടിന്നിങ്‌സിലായി താരം 12 വിക്കറ്റുകള്‍ സ്വന്തമാക്കി.