Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലങ്കയുടെ സ്പിന്‍ കെണിയില്‍ രക്ഷയില്ല... ദക്ഷിണാഫ്രിക്ക കനത്ത തോല്‍വിയിലേക്ക്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണായക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ദക്ഷിണാഫ്രിക്ക തോല്‍വിയിലേക്ക്. സ്പിന്നര്‍മാര്‍ കളംവാണ ആദ്യ മൂന്ന് ദിവസങ്ങളില്‍ കേശവ് മഹാരാജിന്റെ പ്രകടനം മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് എടുത്തു പറയാനുള്ളത്.

അതേസമയം, സ്വന്തം തട്ടകത്തില്‍ ഓള്‍റൗണ്ട് പ്രകടനവുമായി ശ്രീലങ്ക തുടര്‍ച്ചയായ രണ്ടാം വിജയത്തിനരികിലാണ്. ശ്രീലങ്ക നല്‍കിയ 490 റണ്‍്‌സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ സന്ദര്‍ശകര്‍ മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 139 റണ്‍സെന്ന നിലയില്‍ തോല്‍വിയേ അഭിമുഖീകരിക്കുകയാണ്. അഞ്ച് വിക്കറ്റ്് മാത്രം ശേഷിക്കേ ലങ്കന്‍ വിജയലക്ഷ്യം മറികടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് 351 റണ്‍സ് കൂടി വേണം.

Srilanka

പ്രതിരോധിക്കാനാവാതെ സന്ദര്‍ശകര്‍

സ്പിന്നര്‍മാര്‍ക്ക് പ്രാധാന്യമുള്ള പിച്ചില്‍ താളം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ദക്ഷിണാഫ്രിക്ക. കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തോല്‍വിയില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ ഇനി അദ്ഭുതം സംഭവിക്കണം. കാരണം, ഇനിയും രണ്ട് ദിനം മല്‍സരം ശേഷിക്കുന്നുണ്ട്.

രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ രംഗനാ ഹെരാത്തും അഖില ധനഞ്ജയുമാണ് രണ്ടാമിന്നിങ്‌സില്‍ ലങ്കയ്ക്ക് മേല്‍ക്കൈ നേടിക്കൊടുത്തിരിക്കുന്നത്. ദില്‍റുവാന്‍ പെരേര ഒരു വിക്കറ്റ് വീഴ്ത്തി. ഈ മൂന്നും സ്പിന്‍ ബൗളര്‍മാരാണ്.

നിരാശപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്‌നിര

ഒന്നാമിന്നിങ്‌സിനു സമാനമായി രണ്ടാമിന്നിങ്‌സിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണ്. തെയുനിസ് ഡി ബ്രുയ്ന്‍ (45*), ഡീന്‍ എല്‍ഗര്‍ (37) എന്നിവര്‍ക്കു മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്.

അവസാന പ്രതീക്ഷയായി ബ്രുയ്‌നിനൊപ്പം ടെംബ ബാവുമായും (14*) ക്രീസിലുണ്ട്. ഇനി ക്വിന്റണ്‍ ഡികോക്ക് മാത്രമാണ് ഇറങ്ങാനുള്ളതില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷയുള്ള ഏക താരം. എയ്‌ഡെന്‍ മാര്‍ക്രാം (14), ഹാഷിം അംല (6), ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസ് (7), കേശവ് മഹാരാജ് (0) എന്നിവരാണ് എല്‍ഗറിനെ കൂടാതെ മൂന്നാംദിനം പുറത്തായ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍.

Story first published: Sunday, July 22, 2018, 19:56 [IST]
Other articles published on Jul 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+