Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2nd Test: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ശ്രീലങ്ക 157ന് പുറത്ത്, ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്ക്

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 157 റണ്‍സിനാണ് പുറത്തായത്. മറുപടിക്കിറങ്ങിയ ആതിഥേയര്‍ ഒന്നാം ദിനം കളി പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെന്ന നിലയിലാണ്. 9 വിക്കറ്റ് ശേഷിക്കെ സന്ദര്‍ശകരേക്കാള്‍ 9 റണ്‍സിന് മാത്രം പിന്നിലാണ് ദക്ഷിണാഫ്രിക്കയുള്ളത്. ഡീന്‍ എല്‍ഗര്‍ (92), റാസി വാന്‍ ഡെര്‍ ഡൂസന്‍ (40) എന്നിവരാണ് ക്രീസില്‍.

ജോഹന്നാസ്ബര്‍ഗില്‍ ആദ്യം ബാറ്റ് ചെയ്യാനുള്ള ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നയുടെ തീരുമാനം തെറ്റായിപ്പോയി. കുശാല്‍ പെരേര (60) മാത്രമാണ് ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ കുശാല്‍ പെരേര 67 പന്തില്‍ 11 ബൗണ്ടറിയാണ് നേടിയത്. കരുണരത്‌ന (2), ലഹിരു തിരുമനെ (17), കുശാല്‍ മെന്‍ഡിസ് (0), മിനോഡ്് ഭാനുക (5), നിരോഷന്‍ ഡിക്വെല്ല (7) എന്നിവരെല്ലാം നിരാശപ്പെടുത്തി. പരിക്കാണ് ശ്രീലങ്കന്‍ ടീമിന് വലിയ തിരിച്ചടി നല്‍കിയത്. ആദ്യ മത്സരത്തില്‍ തിളങ്ങിയ ദിനേഷ് ചണ്ഡിമാലിനടക്കം പരിക്കേറ്റത് നിരവധി താരങ്ങള്‍ക്കാണ്.

deanelgar

പിഡബ്ല്യുഎച്ച് ഡി സില്‍വ (29), ദുഷ്മന്ത ചമീര (22), എന്നിവര്‍ വാലറ്റത്ത് ഭേദപ്പെട്ട ചെറുത്ത് നില്‍പ്പ് നടത്തി. വിശ്വ ഫെര്‍ണാണ്ടോ (2) പുറത്താവാതെ നിന്നു. വെറും 40.3 ഓവറിലാണ് ശ്രീലങ്കയുടെ ഇന്നിങ്‌സ് അവസാനിച്ചത്. ആറ് വിക്കറ്റ് വീഴ്ത്തിയ ആന്റിച്ച് നോക്കിയേയുടെ പ്രകടനമാണ് ലങ്കയെ തകര്‍ത്തത്. 14.3 ഓവറില്‍ 56 റണ്‍സ് വഴങ്ങിയാണ് അദ്ദേഹത്തിന്റെ ആറ് വിക്കറ്റ് പ്രകടനം. വിയാന്‍ മുല്‍ഡര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലൂത്തോ സിപാംല ഒരു വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സുള്ളപ്പോള്‍ എയ്ഡന്‍ മാര്‍ക്രത്തെ (5) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റിലൊത്തുകൂടിയ ഡീന്‍ എല്‍ഗറും (92), റാസി വാന്‍ ഡെര്‍ ഡൂസനും (40) ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയായിരുന്നു. 119 പന്തുകള്‍ നേരിട്ട ഡീന്‍ എല്‍ഗര്‍ 16 ബൗണ്ടറികള്‍ പറത്തിയപ്പോള്‍ വാന്‍ ഡെര്‍ ഡൂസന്‍ 82 പന്തുകള്‍ നേരിട്ട് 6 ഫോറും സ്വന്തമാക്കി. അഷിത ഫെര്‍ണാണ്ടോ ശ്രീലങ്കയ്ക്കുവേണ്ടി ഒരു വിക്കറ്റ് നേടിയത്.

ഒന്നാം ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ത്തന്നെ ഈ മത്സരം ശ്രീലങ്കയ്ക്ക് വളരെ നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ മികവിനൊത്ത് ഉയരാന്‍ ലങ്കന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല. പരിക്കിനെത്തുടര്‍ന്ന് പല സൂപ്പര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചാണ് ശ്രീലങ്ക രണ്ടാം ടെസ്റ്റിനിറങ്ങിയത്. അഷിത ഫെര്‍ണാണ്ടോ,മിനോദ് ഭാനുക എന്നിവര്‍ക്ക് ടെസ്റ്റ് അരങ്ങേറ്റത്തിനും അവസരം നല്‍കിയിരിക്കുകയാണ്.

Story first published: Monday, January 4, 2021, 10:10 [IST]
Other articles published on Jan 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+