Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2nd Test: ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക, പരമ്പര

ജോഹന്നാസ്ബര്‍ഗ്: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 10 വിക്കറ്റ് ജയം. സന്ദര്‍ശകരായ ശ്രീലങ്ക മുന്നോട്ടുവെച്ച 67 റണ്‍സ് വിജയലക്ഷ്യത്തെ അനായാസമായി ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. എയ്ഡന്‍ മാര്‍ക്രം (36), ഡീന്‍ എല്‍ഗര്‍ (31) അതിവേഗം ബാറ്റുവീശി ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ജയത്തോടെ രണ്ട് മത്സര പരമ്പര ദക്ഷിണാഫ്രിക്ക 2-0ന് സ്വന്തമാക്കി. ഡീന്‍ എല്‍ഗറാണ് കളിയിലെയും പരമ്പരയിലെയും താരം.

South Africa crush Sri Lanka by 10 wickets | Oneindia Malayalam

145 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ശ്രീലങ്കയ്ക്ക് 211 റണ്‍സിനുള്ളില്‍ കൂടാരം കയറേണ്ടി വന്നു. ലങ്കന്‍ ക്യാപ്റ്റനും ഓപ്പണറുമായ ദിമുത് കരുണരത്‌നയുടെ (103) സെഞ്ച്വറി പ്രകടനം മാത്രമാണ് ശ്രീലങ്കയ്ക്ക് ആശ്വസിക്കാനായുള്ളത്. 128 പന്തുകള്‍ നേരിട്ട് 19 ബൗണ്ടറി ഉള്‍പ്പെടെയായിരുന്നു കരുണരത്‌നയുടെ ഇന്നിങ്‌സ്. നിരോഷന്‍ ഡിക്വെല്ല (36), ല ഹിരു തിരുമന (31) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

കുശാല്‍ പെരേര (1), കുശാല്‍ മെന്‍ഡിസ്, മിനോദ് ബാനുക (1), ധനുസന്‍ ഷനക (8) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലൂങ്കി എന്‍ഗിഡി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലൂത്തോ സിപാംല മൂന്നും ആന്റിച്ച് നോക്കിയേ രണ്ടും വിയാന്‍ മുല്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി. 67 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എയ്ഡന്‍ മാര്‍ക്രം അതിവേഗം റണ്‍സുയര്‍ത്തി. 27 പന്തില്‍ അഞ്ച് ബൗണ്ടറികളാണ് അദ്ദേഹം നേടിയത്. എയ്ഡന്‍ മാര്‍ക്രം 53 പന്തില്‍ നാല് ഫോറും പറത്തി. ഒരു വിക്കറ്റ് പോലും നേടാന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല.

southafrica

നേരത്തെ ടോസിന്റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് പിഴച്ചു. 40.3 ഓവറില്‍ വെറും 157 റണ്‍സില്‍ ശ്രീലങ്ക കൂടാരം കയറി. കുശാല്‍ പെരേര (60),പിഡബ്ല്യുഡിഎച്ച് ഡി സില്‍വ (29), ധുഷ്മന്ത ചമീര (22) എന്നിവര്‍ മാത്രമാണ് ലങ്കന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ആന്റിച്ച് നോക്കിയേ ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിയാന്‍ മുല്‍ഡര്‍ മൂന്നും ലൂത്തോ സിപാംല ഒരു വിക്കറ്റും നേടി.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 302 റണ്‍സാണ് നേടിയത്. ഡീന്‍ എല്‍ഗറിന്റെ (127) സെഞ്ച്വറിയും റാസി വാന്‍ ഡെര്‍ ഡൂസന്റെ (67) അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. നായകന്‍ ക്വിന്റന്‍ ഡീ കോക്കിന് പരമ്പരയില്‍ തിളങ്ങാനായില്ല. ടെംബ ബാവുമയും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ശ്രീലങ്കയ്ക്ക് വേണ്ടി വിശ്വ ഫെര്‍ണാണ്ടോ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഷിത ഫെര്‍ണാണ്ടോ,ധസുന്‍ ഷനക എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ധുഷ്മന്ത് ചമീര ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Wednesday, January 6, 2021, 9:19 [IST]
Other articles published on Jan 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+