Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കംഗാരുഫ്രൈ വച്ച് പാകിസ്താന്‍... രണ്ടാം ടെസ്റ്റില്‍ ഓസീസിനെ നാണംകെടുത്തി, പരമ്പരയും സ്വന്തം

അബുദാബി: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ നാണംകെടുത്തി പാകിസ്താന്‍. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 373 റണ്‍സിന്റെ ഉജ്ജ്വല വിജയം നേടിയാണ് പാകിസ്താന്‍ കംഗാരുക്കളെ ഫ്രൈ ആക്കിയത്. തകര്‍പ്പന്‍ വിജയത്തിനൊപ്പം ടെസ്റ്റ് പരമ്പരയും പാകിസ്താന്‍ സ്വന്തമാക്കുകയായിരുന്നു. രണ്ടു മല്‍സരങ്ങളുടെ പരമ്പര 1-0നാണ് പാകിസ്താന്‍ സ്വന്തമാക്കിയത്. നേരത്തെ, പരമ്പരയിലെ ഒന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. സ്‌കോര്‍: പാകിസ്താന്‍ 282, 400/9 ഡിക്ലയേര്‍ഡ്. ഓസ്‌ട്രേലിയ 145, 164.

കൂറ്റന്‍ വിജയലക്ഷ്യം നല്‍കി പാകിസ്താന്‍

കൂറ്റന്‍ വിജയലക്ഷ്യം നല്‍കി പാകിസ്താന്‍

ഒന്നാമിന്നിങ്‌സില്‍ മികച്ച ലീഡ് നേടിയ പാകിസ്താന്‍ രണ്ടാമിന്നിങ്‌സില്‍ ഓസ്‌ട്രേലിയക്ക് 538 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കുകയായിരുന്നു. ബാബര്‍ അസം (99), ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹ്മദ് (81), ഫഖ്ഹര്‍ സമാന്‍ (66), അസ്ഹര്‍ അലി (64) എന്നിവരാണ് രണ്ടാമിന്നിങ്‌സില്‍ പാകിസ്താന് കൂറ്റന്‍ ലീഡ് നേടിക്കൊടുത്തത്.

നായകനായി ആസാദ് ഷെഫീഖ്

നായകനായി ആസാദ് ഷെഫീഖ്

പരിക്കേറ്റതിനാല്‍ നാലാംദിനമായ ഇന്ന് സര്‍ഫ്രാസ് അഹ്മദിനു പകരം ആസാദ് ഷെഫീഖാണ് പാകിസ്താനെ നയിച്ചത്. ഇന്ന് സര്‍ഫ്രാസിന് കളത്തിലിറങ്ങാന്‍ സാധിച്ചിരുന്നില്ല. ഒരു വിക്കറ്റിന് 47 റണ്‍സെന്ന നിലയില്‍ നാലാംദിനം ബാറ്റിങാരംഭിച്ച ഓസീസിനെ ചുരുട്ടികെട്ടാന്‍ താല്‍ക്കാലിക ക്യാപ്റ്റന്‍ ഷെഫീഖിന്റെ തന്ത്രങ്ങള്‍ക്കായി.

ഓസീസിനെ ചുരുട്ടികെട്ടി പാകിസ്താന്‍

ഓസീസിനെ ചുരുട്ടികെട്ടി പാകിസ്താന്‍

538 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിനെ രണ്ടാമിന്നിങ്‌സില്‍ 164 റണ്‍സിന് പാകിസ്താന്‍ എറിഞ്ഞൊതുക്കുകയായിരുന്നു. മാര്‍നസ് ലാബുസ്‌ചേഞ്ച് (43), ട്രാവിസ് ഹെഡ് (36), ആരോണ്‍ ഫിഞ്ച് (31), മിച്ചെല്‍ സ്റ്റാര്‍ക്ക് (28) എന്നിവര്‍ക്കു മാത്രമാണ് രണ്ടാമിന്നിങ്‌സില്‍ ഓസീസ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. പരിക്കിനെ തുടര്‍ന്ന് ഒന്നാം ടെസ്റ്റിലെ രക്ഷന്‍ ഉസ്മാന്‍ കവാജ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങാന്‍ കഴിയാതെ പോയതും ഓസീസ് തോല്‍വിയുടെ ആഘാതം വര്‍ധിപ്പിച്ചു.

വിജയത്തിന് ചുക്കാന്‍ പിടിച്ച് മുഹമ്മദ് അബ്ബാസ്

വിജയത്തിന് ചുക്കാന്‍ പിടിച്ച് മുഹമ്മദ് അബ്ബാസ്

ഒന്നാമിന്നിങ്‌സിലേത് പോലെ രണ്ടാമിന്നിങ്‌സിലും ഓസീസ് ബാറ്റിങ്‌നിരയുടെ നട്ടെല്ലൊടിച്ചത് പേസര്‍ മുഹമ്മദ് അബ്ബാസായിരുന്നു. രണ്ടാമിന്നിങ്‌സിലും അഞ്ച് വിക്കറ്റുമായി അബ്ബാസ് കളംനിറഞ്ഞതോടെ ഓസീസിന്റെ തകര്‍ച്ച വേഗത്തിലായി. ഒന്നാമിന്നിങ്‌സിലും അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച അബ്ബാസ് രണ്ടിന്നിങ്‌സുകളിലായി 10 വിക്കറ്റുകള്‍ സ്വന്തമാക്കി. യുഎഇയില്‍ ഒരു മല്‍സരത്തില്‍ 10 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ പേസ് ബൗളറെന്ന റെക്കോഡും ഇതോടെ അബ്ബാസിന്റെ പേരിലായി.

അബ്ബാസിനു പുറമേ യാസിര്‍ ഷാ മൂന്നു മിര്‍ ഹംസ ഒരു വിക്കറ്റും വീഴ്ത്തി. പരമ്പരയിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച അബ്ബാസ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്.

ഇനി ടി-ട്വന്റി പരമ്പര

ഇനി ടി-ട്വന്റി പരമ്പര

ഇനി ട്വന്റി-ട്വന്റി പരമ്പരയാണ് യുഎഇ പര്യടനത്തില്‍ ഇരു ടീമിനെയും കാത്തിരിക്കുന്നത്. മൂന്ന് മല്‍സരങ്ങളടങ്ങിയ ടി-ട്വന്റി പരമ്പരയ്ക്ക് ഈ മാസം 24ന് അബുദാബിയില്‍ തുടക്കമാവും.

Story first published: Friday, October 19, 2018, 16:30 [IST]
Other articles published on Oct 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+