Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രഹാനെയ്ക്ക് സെഞ്ചുറി: ഇന്ത്യക്ക് 246 റണ്‍സ് ലീഡ്

വെല്ലിംഗ്ടണ്‍: മധ്യനിര ബാറ്റ്‌സ്മാന്‍ അജിന്‍ക്യ രഹാനെയുടെ കന്നി സെഞ്ചുറിയുടെ മികവില്‍ വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ന്യൂസിലന്‍ഡിന്റെ 192 നെതിരെ 438 റണ്‍സെടുത്ത ഇന്ത്യയ്ക്ക് ഒന്നാമിന്നിംഗ്‌സില്‍ 246 റണ്‍സ് ലീഡുണ്ട്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആതിഥേയരായ ന്യൂസിലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 എന്ന നിലയിലാണ്.

ഏഴാമതായി ബാറ്റിംഗിനിറങ്ങിയ മുംബൈ ബാറ്റ്‌സ്മാന്‍ രഹാനെ 158 പന്തില്‍ നിന്നാണ് 118 റണ്‍സെടുത്തത്. 17 ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങിയതായിരുന്നു രഹാനെയുടെ കന്നി സെഞ്ചുറി. രണ്ടാം ദിനം രണ്ടിന് 100 റണ്‍സ് എന്ന നിലയില്‍ കളി തുടങ്ങിയ ഇന്ത്യ 438 റണ്‍സാണെടുത്തത്. രഹാനെയ്ക്ക് പുറമേ ശിഖര്‍ ധവാന്‍, ക്യാപ്റ്റന്‍ ധോണി എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.

ajinkya-rahane

കഴിഞ്ഞ ദിവസത്തെ 71 റണ്‍സുമായി ബാറ്റിംഗ് പുനരാരംഭിച്ച ധവാന്‍ 98 റണ്‍സെടുത്ത് പുറത്തായി. ടിം സൗത്തിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ വാട്‌ലിംഗ് പിടിച്ചാണ് ധവാന്‍ ഔട്ടായത്. 14 ഫോറും ഒരു സ്‌ക്‌സും പറത്തിയാണ് ധവാന്‍ 98 ലെത്തിയത്. നൈറ്റ് വാച്ച്മാനായി എത്തിയ ഇഷാന്ത് ശര്‍മ 24 ഉം വിരാട് കോലി 38 ഉം ജഡേജ 26 ഉം സഹീര്‍ ഖാന്‍ 22 ഉം റണ്‍സെടുത്തു. രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായി.

246 റണ്‍സിന്റെ കടവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിനെ ഒന്നാമത്തെ ഓവറില്‍ത്തന്നെ വിക്കറ്റ് വീഴ്ത്തി ഇന്ത്യ ഞെട്ടിച്ചു. ഫാസ്റ്റ് ബൗളര്‍ സഹീര്‍ഖാനാണ് വിക്കറ്റ്. 1 റണ്‍സ് മാത്രമെടുത്ത ഫുള്‍ട്ടനെ സഹീര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ പരമ്പരയില്‍ 0-1 ന് പിന്നിലാണ്. ഈ ടെസ്റ്റ് കൂടി തോറ്റാല്‍ ഇന്ത്യ ഐ സി സി റാങ്കിംഗില്‍ താഴോട്ട് പോകും.

Story first published: Saturday, February 15, 2014, 11:47 [IST]
Other articles published on Feb 15, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+