Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടെസ്റ്റില്‍ ഉമേഷ് യാദവിന് പകരം ഇശാന്ത് ശര്‍മ കളിച്ചേക്കും

ബെംഗളുരു: സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഉമേഷ് യാദവിന് പകരം ഇശാന്ത് ശര്‍മ ഇന്ത്യയ്ക്കുവേണ്ടി കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഒരു മത്സരത്തില്‍ സസ്‌പെന്‍ഷന്‍ ലഭിച്ചതുകൊണ്ട് ഇശാന്ത് ശര്‍മ ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല. ഉമേഷ് യാദവും വരുണ്‍ ആരോണുമാണ് ഇന്ത്യയ്ക്കുവേണ്ടി പേസ് ആക്രമണം നടത്തിയത്.

ഒന്നാം ടെസ്റ്റില്‍ താരതമ്യേന മികച്ച പ്രകടനം നടത്തിയതിനാല്‍ ആരോണിനെ നിലനിര്‍ത്തുമെന്നാണ് ടീം മാനേജ്‌മെന്റ് നല്‍കുന്ന സൂചന. ടീമിന്റെ ട്രെയിനിങ് സെക്ഷനില്‍ വരുണ്‍ ആരോണും ഇശാന്തും ബൗളിങ് പരിശീലനം നടത്തിയപ്പോള്‍ ഉമേഷ് യാദവ് ഫീല്‍ഫിങ്ങിലാണ് പരിശീലനത്തില്‍ ഏര്‍പ്പെട്ടത്. മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ മികച്ച ബൗളിങ്ങാണ് ഇശാന്ത് നെറ്റ്‌സില്‍ കാഴ്ചവെച്ചത്.

ishant-nz-wkt

രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്‌ക്കെതിരെ 9 വിക്കറ്റും ഹരിയാണയ്‌ക്കെതിരെ 2 വിക്കറ്റും നേടിയ ഇശാന്ത് മികച്ച ഫോമിലാണെന്നാണ് ടീം മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. വിരാട് കോലി, ചേതേശ്വര്‍ പൂജാര, മുരളി വിജയ് എന്നിവര്‍ നെറ്റ്‌സിലെ ഇശാന്തിന്റെ ബൗളിങ്ങില്‍ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

മറുവശത്ത് ഡെയ്ല്‍ സ്റ്റെയിന്‍ രണ്ടാം മത്സരത്തിലും കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. സ്‌റ്റെയിനിന്റെ ഫ്ിറ്റ്‌നസ് പരിശോധന ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സ് പറഞ്ഞു. ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഈ മാസം 14 നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ 1-0 എന്ന നിലയില്‍ മുന്നിലാണ്.

Story first published: Friday, November 13, 2015, 9:09 [IST]
Other articles published on Nov 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+