Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഴയല്ല, ചേസ് രക്ഷകനായി.. വിന്‍ഡീസിന് ജയത്തോളം പോന്ന സമനില.. ഇന്ത്യയ്ക്ക് നിരാശ!

കിംഗ്‌സ്റ്റണ്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിന് അപ്രതീക്ഷിത സമനില. ഓള്‍റൗണ്ടര്‍ റോസ്റ്റണ്‍ ചേസിന്റെ മിന്നും സെഞ്ചുറിയാണ് ഉറപ്പായ പരാജയത്തില്‍ നിന്നും വിന്‍ഡീസിനെ രക്ഷിച്ചത്. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍, വിക്കറ്റ് കീപ്പര്‍ ഡൗറിച്ച്, ബ്ലാക്ക് വുഡ്, എന്നിവരും ചേസിനൊപ്പം ഉറച്ചുനിന്നു പൊരുതി. രണ്ടാം ഇന്നിംഗ്‌സില്‍ 104 ഓവറുകളാണ് അവര്‍ കളിച്ചത്. സ്‌കോര്‍ ആറിന് 388.

Read Also: ഇതുപൊലെ ഒരു ട്രോൾ നിങ്ങൾ ജീവിതത്തിൽ കണ്ടിട്ടുണ്ടാകില്ല, അത് ഉറപ്പ്...

രാവിലെ തന്നെ വെസ്റ്റ് ഇന്‍ഡീസിനെ ചുരുട്ടിക്കെട്ടി പരമ്പരയില്‍ 2-0 ന്റെ ലീഡ് പിടിക്കാമെന്ന് കൊതിച്ചിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ പണികിട്ടി. നാലിന് 48 എന്ന നിലയില്‍ നിന്നും ചേസും ബ്ലാക്ക് വുഡും ചേര്‍ന്ന് സ്‌കോര്‍ 141 ല്‍ എത്തിച്ചു. ബ്ലാക്ക് വുഡിനെ നഷ്ടമായെങ്കിലും ഡൗറിച്ചിനെയും ഹോള്‍ഡറെയും കൂട്ടി ചേസ് പൊരുതിയപ്പോള്‍ ഇന്ത്യ പ്രതീക്ഷ കൈവിട്ടു. ബൗളര്‍മാര്‍ നിരാശപ്പെടുത്തിയ ദിവസത്തിന്റെ അവസാനം ഇന്ത്യയ്ക്ക് സമനില സമ്മതിക്കേണ്ടിയും വന്നു.

 ചേസാണ് മോനേ ചേസ്

ചേസാണ് മോനേ ചേസ്

രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന റോസ്റ്റണ്‍ ചേസിന്റെ കന്നി സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് പണികൊടുത്തത്. 269 പന്തുകളില്‍ 1 സിക്‌സും 15 ഫോറും പറത്തിയാണ് ചേസ് കരിയര്‍ ബെസ്റ്റ് സ്‌കോറും വിന്‍ഡീസിന് വേണ്ടി സമനിലയും സമ്പാദിച്ചത്.

 ബൗളിംഗിലും ചേസ് തന്നെ

ബൗളിംഗിലും ചേസ് തന്നെ

നേരത്തെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിംഗിലും വിന്‍ഡീസിന്റെ താരമായത് 24 കാരന്‍ റോസ്റ്റണ്‍ ചേസാണ്. മാന്‍ ഓഫ് ദ മാച്ചും ചേസ് തന്നെ. ഇന്ത്യയ്‌ക്കെതിരായ ഈ പരമ്പരയിലാണ് ചേസ് അരങ്ങേറ്റം കുറിച്ചത്.

ബ്ലാക്ക് വുഡ് നിലയുറപ്പിച്ചു

ബ്ലാക്ക് വുഡ് നിലയുറപ്പിച്ചു

തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയോടെ ബ്ലാക്ക് വുഡാണ് വെസ്റ്റ് ഇന്‍ഡീസിന്റെ മറുപടിക്ക് അടിത്തറയിട്ടത്. 54 പന്തില്‍ രണ്ട് സിക്‌സും 9 ഫോറും പറത്തി ബ്ലാക്ക് വുഡ് 63 റണ്‍സടിച്ചു. ഒന്നാം ഇന്നിംഗ്‌സിലും ബ്ലാക്ക് വുഡ് ഫിഫ്റ്റിയടിച്ചിരുന്നു.

 തകര്‍പ്പന്‍ കീപ്പര്‍

തകര്‍പ്പന്‍ കീപ്പര്‍

വിക്കറ്റ് കീപ്പര്‍ ഷെയ്ന്‍ ഡൗറിച്ച് ഈ പരമ്പരയില്‍ നേടുന്ന രണ്ടാമത്തെ അര്‍ധസെഞ്ചുറിയാണ് ഇത്. 114 പന്തുകള്‍ നേരിട്ട ഡൗറിച്ച് ആറ് ഫോറും ഒരു സിക്‌സും പറത്തി.

 ക്യാപ്റ്റന്റെ കളി

ക്യാപ്റ്റന്റെ കളി

ഡൗറിച്ച് ഔട്ടായ ശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹോള്‍ഡറും വെറുതെ ഇരുന്നില്ല. 99 പന്തുകള്‍ കളിച്ച ക്യാപ്റ്റന്‍ 8 ഫോറും 1 സിക്‌സുമായി 64 റണ്‍സടിച്ചു. ബൗളിംഗില്‍ ഇന്ത്യയെ വിറപ്പിച്ച ഹോള്‍ഡര്‍ 1 വിക്കറ്റും വീഴ്ത്തിയിരുന്നു.

മെച്ചം ഷമിയും മിശ്രയും

മെച്ചം ഷമിയും മിശ്രയും

രണ്ട് വീതം വിക്കറ്റ് വീഴ്ത്തി മുഹമ്മദ് ഷമിയും അമിത് മിശ്രയും മാത്രമാണ് ഇന്ത്യന്‍ ബൗളിംഗില്‍ തിളങ്ങിയത്. രണ്ടുപേരും കണ്ടമാനം റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു എന്നത് വേറെ കാര്യം.

 അശ്വിന്റെ സന്തോഷം

അശ്വിന്റെ സന്തോഷം

ബ്ലാക്ക് വുഡിന്റെ വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ സന്തോഷപ്രകടനം. ഒന്നാം ടെസ്റ്റില്‍ 7 വിക്കറ്റും സെഞ്ചുറിയുമായി മാന്‍ ഓഫ് ദ മാച്ചായിരുന്നു അശ്വിന്‍. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത അശ്വിന് രണ്ടാം ഇന്നിംഗ്‌സില്‍ ആ മികവ് നിലനിര്‍ത്താനായില്ല.

 ബ്രാവോയുടെ നിരാശ

ബ്രാവോയുടെ നിരാശ

ഡാരന്‍ ബ്രാവോയും സാമുവല്‍സും അടക്കമുള്ള മുന്‍നിരയുടെ ഫോമില്ലായ്മയാണ് വെസ്റ്റ് ഇന്‍ഡീസിനെ അലട്ടുന്ന കാര്യം. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ പുറത്തായ ബ്രാവോ പവലിയനിലേക്ക് മടങ്ങുന്നു.

Story first published: Thursday, August 4, 2016, 10:06 [IST]
Other articles published on Aug 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+