പല്ലില്ലാത്ത ബൗളിംഗ്, സമനിലയ്ക്ക് വേണ്ടി ഇന്ത്യ പൊരുതുന്നു
ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തില്‍. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയിലാണ്. രണ്ട് ദിവസവും ഒമ്പത് വിക്കറ്റുകളും ശേഷിക്കേ ഓസ്‌ട്രേലിയയുടെ സ്‌കോറിനെക്കാള്‍ 26 റണ്‍സ് പിന്നിലാണ് ഇന്ത്യ. 26 റണ്‍സോടെ ധവാനും 15 റണ്‍സോടെ പൂജാരയും ക്രീസില്‍.
നേരത്തെ പല്ലും നഖവുമില്ലാത്ത ഇന്ത്യന്‍ ബൗളിംഗാണ് ഓസ്‌ട്രേലിയയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 247 എന്ന നിലയില്‍ പതറിയ ഓസ്‌ട്രേലിയ വാലറ്റക്കാരുടെയും ക്യാപ്റ്റന്‍ സ്മിത്തിന്റെയും മികവില്‍ 505 റണ്‍സിലെത്തി. മിച്ചല്‍ ജോണ്‍സന് വരെ വലിച്ചടിക്കാന്‍ പാകത്തില്‍ പ്രതിരോധത്തില്‍ ഊന്നിയായിരുന്നു ഇന്ത്യയുടെ ബൗളിംഗും ഫീല്‍ഡിംഗും. ചിത്രങ്ങളിലേക്ക്

എത്ര ദുര്‍ബലം ഇന്ത്യന്‍ ബൗളിംഗ്
എട്ടാമന്‍ ജോണ്‍സന്‍ 88, ഒമ്പതാമന്‍ സ്റ്റാര്‍ക് 52, പത്താമന്‍ ലിയോണ്‍ 23, പതിനൊന്നാമന്‍ ഹേസല്‍വുഡ് 32 നോട്ടൗട്ട്... ഈ സ്‌കോറുകള്‍ മാത്രം മതി എത്ര ദുര്‍ബലമായിരുന്നു ഇന്ത്യയുടെ ബൗളിംഗ് എന്നറിയാന്‍

ധോണീ ദിസ് ഈസ് ടൂ മച്ച്
ട്വന്റി 20 ക്രിക്കറ്റ് പോലെ ഓസ്‌ട്രേലിയക്കാര്‍ വലിച്ചടിക്കുമ്പോള്‍ തികച്ചും പ്രതിരോധത്തില്‍ ഊന്നിയാണ് ധോണി ഫീല്‍ഡ് സെറ്റ് ചെയ്തത്. മിച്ചല്‍ ജോണ്‍സനെ ബൗണ്‍സര്‍ എറിഞ്ഞ് പേടിപ്പിക്കാന്‍ നോക്കിയ തന്ത്രവും ഫലിച്ചില്ല.

ജോണ്‍സാ ഇതെന്തൊരടി
93 പന്തില്‍ 88 റണ്‍സ്, 13 ഫോര്‍, ഒരു സിക്‌സ്... ഏകദിനമോ ട്വന്റി 20 യോ അല്ല, ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ മിച്ചല്‍ ജോണ്‍സന്റെ ഇന്നിംഗ്‌സാണിത്.

ക്യാപ്റ്റനായാല്‍ ഇങ്ങനെ വേണം
ഓസ്‌ട്രേലിയയുടെ പുതിയ ക്യാപ്റ്റനും മോശമാക്കിയില്ല. 133 റണ്‍സാണ് സ്റ്റീവന്‍ സ്മിത്ത് അടിച്ചെടുത്തത്. സ്മിത്തിന്റെ രണ്ടാം സെഞ്ചുറിയാണ് ഈ പരമ്പരയില്‍.

ഇഷാന്തിന് മൂന്ന്
മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഇഷാന്ത് ശര്‍മ 23 ഓവറില്‍ 117 റണ്‍സ് വിട്ടുകൊടുത്തു. ശരാശരി അഞ്ചിന് മേല്‍

ആരോണിനും കിട്ടി
26 ഓവര്‍ എറിഞ്ഞ വരുണ്‍ ആരോണ്‍ രണ്ട് വിക്കറ്റെടുക്കാനായി വിട്ടുകൊടുത്തത് 145 റണ്‍സാണ്.

മെച്ചം ഉമേഷ് യാദവ്
25 ഓവര്‍ എറിഞ്ഞ യാദവ് 128 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications