കാല്‍ ബൗളര്‍ ബിന്നിക്കും വിക്കറ്റ്, ഇന്ത്യ ശ്രീലങ്കയെ ചുരുട്ടിക്കെട്ടി
കൊളംബോ: കാല്‍ ബൗളര്‍ എന്ന് സുനില്‍ ഗാവസ്‌കര്‍ വിശേഷിപ്പിച്ച സ്റ്റുവര്‍ട്ട് ബിന്നി വരെ വിക്കറ്റ് വീഴ്ത്തിയ കൊളംബോ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസിന്റെ സെഞ്ചുറിയുടെ മികവില്‍ തകര്‍ത്തടിക്കുകയായിരുന്ന ശ്രീലങ്കയെ അവസാന സെക്ഷനുകളില്‍ ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ ആധിപത്യം നേടിയത്.
മൂന്ന് വിക്കറ്റിന് 241 എന്ന നിലയില്‍ നിന്നും ശ്രീലങ്കയെ ഇന്ത്യ 306 റണ്‍സിന് പുറത്താക്കി. 87 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഇന്ത്യയ്ക്ക് വേണ്ടി പന്തെടുത്ത അഞ്ച് പേരും വിക്കറ്റുകള്‍ വീഴ്ത്തി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 70 റണ്‍സ് എന്ന നിലയിലാണ്. ഒമ്പത് വിക്കറ്റും രണ്ട് ദിവസവും ശേഷിക്കേ ഇന്ത്യയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട് ഇപ്പോള്‍. കളിവിശേഷങ്ങള്‍ കാണൂ...

ബിന്നിയുടെ മറുപടി
നാലേകാല്‍ ബൗളറുമായിട്ടാണ് ഇന്ത്യ കളിക്കുന്നത് എന്ന് പറഞ്ഞ കമന്റേറ്റര്‍ സുനില്‍ ഗാവസ്‌കറിന് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ബിന്നി മറുപടി നല്‍കിയത്. ബിന്നിയുടെ കന്നി വിക്കറ്റാണ് ഇത്. 18 ഓവര്‍ പന്തെറിഞ്ഞ ബിന്നി 44 റണ്‍സേ വഴങ്ങിയുള്ളൂ.

മിശ്ര കറക്കിയെറിഞ്ഞു
അഞ്ചാമനായി പന്തെറിയാനെത്തിയ അമിത് മിശ്രയാണ് ഇന്ത്യയുടെ ബൗളര്‍. 43 റണ്‍സിന് മിശ്ര 4 വിക്കറ്റ് വീഴ്ത്തി. അശ്വിനും ഇഷാന്തും രണ്ട് വീതം വിക്കറ്റെടുത്തു.

ആധിപത്യം കളയാതെ ഇന്ത്യ
രണ്ടാം ഇന്നിംഗ്‌സിലും തുടക്കത്തിലേ വിക്കറ്റ് പോയെങ്കിലും ഇന്ത്യ കളി കൈവിട്ടില്ല. രഹാനെയും മുരളി വിജയും ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിതമായി മൂന്നാം ദിനം കടത്തി. ഇരുവരും ചേര്‍ന്ന് 67 റണ്‍സ് എടുത്തിട്ടുണ്ട് ഇപ്പോള്‍

നായകനായത് മാത്യൂസ്
167 പന്തില്‍ 102 റണ്‍സോടെ ക്യാപ്റ്റന്‍ മാത്യൂസ് തന്നെയാണ് ശ്രീലങ്കയെ രക്ഷിച്ചത്. സെഞ്ചുറിയുമായി ക്രീസില്‍ മാത്യൂസ് നല്‍ക്കുമ്പോള്‍ ഇന്ത്യയുടെ കാര്യം കഷ്ടത്തിലായിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ ഇന്ത്യ തുടരെ വിക്കറ്റുകള്‍ വീഴ്ത്തി

പോയത് രാഹുൽ
ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ ലോകേഷ് രാഹുലിൻറെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഹോ എന്തൊരു വേദന
ഫീൽഡിങിനിടെ പരിക്കേറ്റ് വേദന കൊണ്ട് പുളയുന്ന കോലി
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications