ഒന്നാം ഓവറില്‍ വിക്കറ്റ് പോയി, രണ്ടാം ടെസ്റ്റിലും ഇന്ത്യ ഞെട്ടുന്നു
കൊളംബോ: നേരിട്ട നാലാം പന്തില്‍ ഓപ്പണര്‍ മുരളി വിജയ് സംപ്യജ്യനായി മടങ്ങിയതോടെ കൊളംബോയിലും ഇന്ത്യയ്ക്ക് തിരിച്ചടി. ശിഖര്‍ ധവാന് പകരം ടീമിലെത്തിയ മുരളി വിജയ് സ്‌കോര്‍ ബോര്‍ഡ് പോലും തുറക്കാതെയാണ് പോയത്. സെഞ്ചുറി നേടി മികച്ച തുടക്കങ്ങള്‍ നല്‍കിയ ശിഖര്‍ ധവാന്‍ പരിക്ക് മൂലമാണ് ടീമിന് പുറത്തായത്.
രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഓപ്പണര്‍ ധവാന് പകരം മുരളി വിജയ് ടീമിലെത്തി. ഒന്നാം ടെസ്റ്റില്‍ ഫോമിലല്ലാതിരുന്ന ഹര്‍ഭജന്‍ സിംഗും ടീമിന് പുറത്തായി. ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയാണ് ഭാജിക്ക് പകരം ടീമിലെത്തിയത്. ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണിന് പകരം ഉമേഷ് യാദവ് പന്തെറിയും.

ഒന്നാം ടെസ്റ്റ് തോറ്റ ഇന്ത്യയ്ക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പര ജയിക്കാന്‍ കൊളംബോയില്‍ ജയം അനിവാര്യമാണ്. അതേസമയം തങ്ങളുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനായ കുമാര്‍ സങ്കക്കാരയ്ക്ക് വിജയത്തോടെ യാത്രയയപ്പ് നല്‍കാനുളള ശ്രമത്തിലാണ് ശ്രീലങ്ക. കൊളംബോ ടെസ്‌റ്റോടെ സങ്കക്കാര വിരമിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications