Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ദിവസവും കളി മുടങ്ങി; മഴയിലും ഇന്ത്യ വിയര്‍ക്കുന്നു!

ബെംഗളൂരു: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും പണി കൊടുത്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയിക്കാമായിരുന്ന ഒരു കളിയിലാണ് വെള്ളം കയറിയത്. ഒന്നാം ദിനം തന്നെ ദക്ഷിണാഫ്രിക്കയെ ഓളൗട്ടാക്കിയ വിരാട് കോലിക്കും രണ്ടാം ദിവസം മഴ കാരണം ഗ്രൗണ്ടില്‍ ഇറങ്ങാന്‍ പോലും പറ്റിയില്ല. ഞായറാഴ്ചയും തിങ്കളാഴ്ചയും കളി കാണാന്‍ ടിക്കറ്റെടുത്തവര്‍ക്ക് പണം തിരിച്ചുകിട്ടും.

കാലാവസ്ഥ മോശമായതിനാല്‍ മൂന്നാം ദിവസവും കളി ഉപേക്ഷിക്കേണ്ടിവന്നു. മൂടിക്കെട്ടിയ ആകാശവും പാറിപ്പെയ്യുന്ന മഴയുമാണ് മൂന്നാം ദിവസം വില്ലനായത്. കാലാവസ്ഥ പ്രവചനം നോക്കിയാല്‍ അടുത്ത മൂന്ന് - ദിവസത്തേക്ക് ബെംഗളൂരുവില്‍ കളി നടക്കുന്ന കാര്യം സംശയമാണ്. ഞായറാഴ്ച കളി മുടങ്ങിയതിനാല്‍ തിങ്കളാഴ്ച 15 മിനുട്ട് നേരത്തെ കളി തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ തിങ്കളാഴ്ചയും കളി മുഴുവനായും ഉപേക്ഷിക്കേണ്ടി വന്നു.

rain

ടോസ് നേടി ആദ്യം ബൗള്‍ ചെയ്ത ഇന്ത്യ ദക്ഷിണാഫ്രിക്കയെ വെറും 214 റണ്‍സിന് ഓളൗട്ടാക്കിയിരുന്നു. 22 ഓവര്‍ ബാറ്റ് ചെയ്യാന്‍ കിട്ടിയ ഇന്ത്യ വിക്കറ്റ് പോകാതെ 80 റണ്‍സും അടിച്ചു. എ ബി ഡിവില്ലിയേഴ്‌സിന്റെ നൂറാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിക്കാനുള്ള സുവര്‍ണാവസരമാണ് മഴമൂലം ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്.

രണ്ട് ദിവസം മഴ കളി മുടക്കിയതോടെ സമനിലയെങ്കിലും നേടി രക്ഷപ്പെടാമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക. നേരത്തെ മൊഹാലിയില്‍ നടന്ന ഒന്നാം ടെസ്റ്റ് ഇന്ത്യ 108 റണ്‍സിന് ജയിച്ചിരുന്നു. ട്വന്റി 20, ഏകദിന പരമ്പരകള്‍ ദക്ഷിണാഫ്രിക്കയാണ് ജയിച്ചത്. വിരാട് കോലിയുടെയും ഡിവില്ലിയേഴ്‌സിന്റെയും ഐ പി എല്‍ ഹോം ഗ്രൗണ്ട് കൂടിയാണ് ബെംഗളൂരു ചിന്നസ്വാമി.

Story first published: Monday, November 16, 2015, 12:34 [IST]
Other articles published on Nov 16, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+