Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് 279 റണ്‍സ് ജയം, സങ്കക്കാരയ്ക്ക് തോല്‍വിയോടെ വിട

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. അവസാന മത്സരം കളിക്കുന്ന കുമാര്‍ സങ്കക്കാരയ്ക്ക് വിജയത്തോടെ യാത്രയയപ്പ് നല്‍കാന്‍ ശ്രീലങ്കയ്ക്ക് കഴിഞ്ഞില്ല.279 റണ്‍സിനാണ് കൊളംബോ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചത്. 413 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക 134 റണ്‍സിന് ഓളൗട്ടായി.

ഒന്നാം ടെസ്റ്റില്‍ തങ്ങള്‍ക്ക് കിട്ടിയ സ്പിന്‍ മരുന്ന് അതേ നാണയത്തില്‍ തിരിച്ചുകൊടുത്താണ് ഇന്ത്യ ജയിച്ചത്. സ്പിന്നര്‍മാരായ അശ്വിന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അമിത് മിശ്ര 3 വിക്കറ്റെടുത്തു. 46 റണ്‍സെടുത്ത കരുണരത്‌നെയാണ് ടോപ് സ്‌കോറര്‍. അവസാന ഇന്നിംഗ്‌സ് കളിച്ച സങ്കക്കാര 18 റണ്‍സിന് ഞായറാഴ്ച പുറത്തായിരുന്നു.

ഗുഡ് ബൈ സങ്ക....

ഗുഡ് ബൈ സങ്ക....

സങ്കക്കാര ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറഞ്ഞു. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്്‌സ്മാന്‍മാരില്‍ ഒരാളാണ് സങ്ക. എന്നാല്‍ വിജയത്തോടെ സങ്കയെ യാത്രയാക്കാന്‍ ലങ്കയ്ക്ക് കഴിഞ്ഞില്ല. ലങ്കയെ വിജയത്തിലെത്തിക്കാന്‍ സങ്കക്കാരയ്ക്കും കഴിഞ്ഞില്ല.

അശ്വിന്‍ ദ ഹീറോ

അശ്വിന്‍ ദ ഹീറോ

രണ്ടാമിന്നിംഗ്‌സില്‍ ശ്രീലങ്കയുടെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയാണ് അശ്വിന്‍ ഇന്ത്യയുടെ വിജയശില്‍പിയായത്. ഒന്നാം ഇന്നിംഗ്‌സിലും അശ്വിന്‍ 2 വിക്കറ്റ് വീഴ്ത്തിയിരുന്നു.

ക്ലാസിക് മിശ്ര

ക്ലാസിക് മിശ്ര

ലെഗ് സ്പിന്നറുടെ ക്ലാസിക് ഡെലിവറികളിലൂടെയാണ് അമിത് മിശ്ര വിക്കറ്റുകള്‍ കൊയ്ത് ലങ്കയെ പ്രതിരോധത്തിലാക്കിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 3 ഉം ഒന്നാം ഇന്നിംഗ്‌സില്‍ 4ഉം വിക്കറ്റുകളാണ് മിശ്രയുടെ സമ്പാദ്യം.

കോലിക്ക് ആദ്യത്തെ വിജയം

കോലിക്ക് ആദ്യത്തെ വിജയം

ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന വിലയില്‍ വിരാട് കോലിയുടെ ആദ്യത്തെ ജയമാണിത്. സങ്കക്കാരയുടെ അവസാനത്തെ ടെസ്റ്റിലായി ഈ വിജയം എന്നത് പ്രത്യേകതയായി.

രഹാനെ തുന്നിയ വിജയം

രഹാനെ തുന്നിയ വിജയം

രണ്ടാം ഇന്നിംഗ്‌സില്‍ മിന്നും സെഞ്ചുറിയോടെ ഇന്ത്യയുടെ താരമായത് രഹാനെയാണ്. മികച്ച ടെക്‌നിക്കും സ്‌റ്റൈലും രഹാനെയുടെ സെഞ്ചുറിയുടെ പ്രത്യേകതയായി.

ക്യാപ്റ്റനും കളിച്ചു

ക്യാപ്റ്റനും കളിച്ചു

വിരാട് കോലി, രോഹിത് ശര്‍മ, മുരളി വിജയ് എന്നിവരും മികച്ച ഇന്നിംഗ്‌സുകളോടെ ഇന്ത്യയ്‌യെ വിജയം നേടുന്നതില്‍ സഹായിച്ചു.

 പൊരുതിയത് മാത്യൂസ്

പൊരുതിയത് മാത്യൂസ്

സെഞ്ചുറി നേടിയ മാത്യൂസ് മാത്രമാണ് രണ്ടാം ടെസ്റ്റില്‍ ലങ്കയ്ക്ക് വേണ്ടി പൊരുതിയത്.

Story first published: Monday, August 24, 2015, 13:00 [IST]
Other articles published on Aug 24, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+