Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും ഡിവില്ലിയേഴ്‌സ്, വീണ്ടും സ്പിന്‍.. ദക്ഷിണാഫ്രിക്ക 214 ഓള്‍ ഔട്ട്!

ബെംഗളൂരു: എ ബി ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ ബാറ്റിംഗ്, സ്പിന്നര്‍മാരുടെ ആധിപത്യം - ചുരുക്കിപ്പറഞ്ഞാല്‍ മൊഹാലി ടെസ്റ്റിന്റെ തനിയാവര്‍ത്തനം. ബെംഗളൂരുവില്‍ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിലെ ഒന്നാമിന്നിംഗ്‌സിനെ ഇങ്ങനെ വിളിച്ചാല്‍ എളുപ്പമായി. സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും കളം നിറഞ്ഞ ഒന്നാം ദിനം ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഓളൗട്ടാക്കിയത് 214 റണ്‍സിന്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച വിരാട് കോലി ആഗ്രഹിച്ച തുടക്കം തന്നെയാണ് കിട്ടിയത്. 10 റണ്‍സെടുത്ത വാന്‍സിലിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ടീം സ്‌കോര്‍ 15. അതേ സ്‌കോറില്‍ ഡുപ്ലിസിയും വീണു. നൂറാം ടെസ്റ്റ് കളിക്കുന്ന എ ബി ഡിവില്ലിയേഴ്‌സിന് മാത്രമാണ് ഇന്ത്യന്‍ സ്പിന്‍ ആക്രമണം അതിജീവിക്കാനയത്. അതിങ്ങനെ.

എ ബി ഡി കലക്കി

എ ബി ഡി കലക്കി

പിച്ച് ഏതായാലും ബൗളര്‍മാര്‍ ആരായാലും എ ബി ഡിവില്ലിയേഴ്‌സിന് ഒരു നയമേ ഉള്ളൂ. അടിക്കുക. നൂറാം ടെസ്റ്റ് കളിക്കുന്ന എ ബി ഡി സെഞ്ചുറിക്ക് 15 റണ്‍സകലെ വീണു. ജഡേജയുടെ പന്തില്‍ തകര്‍പ്പന്‍ ഒരു ക്യാച്ചിലൂടെ സാഹയാണ് ഡിവില്ലിയേഴ്‌സിനെ പുറത്താക്കിയത്.

ജഡേജ തിരിച്ചുവീഴ്ത്തി

ജഡേജ തിരിച്ചുവീഴ്ത്തി

ഡിവില്ലിയേഴ്‌സിന്റെ പ്രൈസ് വിക്കറ്റ് അടക്കം നാല് പേരെയാണ് ജഡേജ പുറത്താക്കിയത്. ഒന്നാം ടെസ്റ്റിലും ജഡ്ഡു എട്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.

 അശ്വിന്റെ പിന്തുണ

അശ്വിന്റെ പിന്തുണ

18 ഓവര്‍ പന്തെറിഞ്ഞ അശ്വിനും നാല് വിക്കറ്റ് വീഴ്ത്തി. ഒന്നാം ടെസ്റ്റില്‍ അശ്വിനും എട്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. ബെംഗളൂരുവില്‍ ആദ്യ ബൗളിംഗ് ചെയ്ഞ്ച് ആയി അശ്വിന്‍ പന്തെറിയാനെത്തിയതോടെയാണ് ആദ്യ വിക്കറ്റും വീണത്.

ക്യാച്ചിങ്, ഫീല്‍ഡിങ്

ക്യാച്ചിങ്, ഫീല്‍ഡിങ്

ക്യാച്ചിങിലും ഫീല്‍ഡിങിലും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. സാഹ, രഹാനെ എന്നിവരുടെ ക്യാച്ചുകള്‍ എടുത്തുപറയേണ്ടതാണ്.

Story first published: Saturday, November 14, 2015, 15:35 [IST]
Other articles published on Nov 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+