ബെംഗളൂരു: ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച വിരാട് കോലിക്ക് തെറ്റിയില്ല. 45 റണ്‍സിലെത്തുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബൗളര്‍മാര്‍ ക്യാപ്റ്റന്‍ ആഗ്രഹിച്ച തുടക്കം തന്നെ നല്‍കി. ഓപ്പണര്‍ വാന്‍സിലും ഡുപ്ലിസിയും ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ ഹാഷിം ആംലയുടെ പ്രൈസ് വിക്കറ്റ് വരുണ്‍ ആരോണിനാണ്.
ബെംഗളൂരുവില്‍ ടോസ് നേടി ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുന്ന രണ്ടാമത്തെ മാത്രം ക്യാപ്റ്റനാണ് വിരാട് കോലി. തുടക്കത്തില്‍ ഫാസ്റ്റിനെ തുണച്ച പിച്ചില്‍ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ലെഗ് സ്പിന്നര്‍ അമിത് മിശ്രയ്ക്ക് പകരം ലോക്കല്‍ ബോയ് ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി ടീമിലെത്തി. വിലക്ക് മാറിയെത്തിയ ഇഷാന്ത് ശര്‍മയ്‌ക്കൊപ്പം ബൗളിംഗ് ഓപ്പണ്‍ ചെയ്തത് ബിന്നിയാണ്.

ഉമേഷ് യാദവിന് പകരമാണ് ഇഷാന്ത് ശര്‍മ കളിക്കുന്നത്. ആദ്യ ബൗളിംഗ് ചെയ്ഞ്ച് ആയി അശ്വിന്‍ പന്തെറിയാനെത്തിയതും ആദ്യ വിക്കറ്റും വീണു. 10 റണ്‍സെടുത്ത വാന്‍സിലിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്‌കോര്‍ 15ന് 1. അതേ സ്‌കോറില്‍ അശ്വിന്‍ ഡുപ്ലിസിയെയും വീഴ്ത്തി. 7 റണ്‍സെടുത്ത ആംലയെ ആരോണ്‍ ക്ലീന്‍ ബൗള്‍ ചെയ്യുകയായിരുന്നു. നൂറാം ടെസ്റ്റ് കളിക്കുന്ന ഡിവില്ലിയേഴ്‌സിലാണ് ബെംഗളൂരുവില്‍ എല്ലാവരുടെയും ശ്രദ്ധ.