Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാക്‌സ്‌വെല്‍ വെടിക്കെട്ടിനും ഓസീസിനെ രക്ഷിക്കാനായില്ല; ടി-ട്വന്റി പരമ്പരയും പാകിസ്താന്

കംഗാരുക്കളെ നാണംകെടുത്തി ടി-ട്വന്റി പരമ്പരയും | OneIndia Malayalam

ദുബായ്: ഓസ്‌ട്രേലിയക്കെതിരേ വിജയക്കുതിപ്പ് തുടര്‍ന്ന് പാകിസ്താന്‍. ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ട്വന്റി-ട്വന്റി ക്രിക്കറ്റിലും കംഗാരുക്കളെ നിഷ്പ്രഭമാക്കി പാകിസ്താന്‍ വിജയ യാത്ര തുടരുകയാണ്. രണ്ടാം ടി-ട്വന്റിയിലും പാകിസ്താനെ മറികടക്കാന്‍ ഓസീസിനായില്ല. 11 റണ്‍സിന്റെ വിജയമാണ് പാകിസ്താന്‍ നേടിയത്. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ടി-ട്വന്റി പരമ്പര പാകിസ്താന്‍ ഉറപ്പിച്ചു. നേരത്തെ, ടെസ്റ്റ് പരമ്പര 1-0ന് പാകിസ്താന്‍ സ്വന്തമാക്കിയിരുന്നു.


പാകിസ്താന്‍ 6ന് 147


ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 147 റണ്‍സെടുക്കുകയായിരുന്നു. 44 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറി സഹിതം 45 റണ്‍സെടുത്ത ഓപ്പണര്‍ ബാബര്‍ അസമാണ് പാകിസ്താന്റെ ടോപ്‌സ്‌കോറര്‍. 34 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 40 റണ്‍സുമായി മുഹമ്മദ് ഹഫീസും പാകിസ്താന്‍ ഇന്നിങ്‌സിന് കരുത്തേകി. ഫഹീം അഷ്‌റഫ് (17*), ശുഐബ് മാലിക്ക് (14), ഫഖ്ഹര്‍ സമാന്‍ (11) എന്നിവരാണ് പാക് നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

മൂന്ന് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത നതാന്‍ കോര്‍ട്ടര്‍ നെയ്‌ലാണ് ഓസീസ് ബൗളിങ് നിരയില്‍ തിളങ്ങിയത്. ബെന്‍ സ്റ്റാന്‍ലേക്ക് രണ്ടും ഡാരി ഷോര്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി.

glennmaxwell

വെടിക്കെട്ടുമായി മാക്‌സ്‌വെല്‍. പക്ഷേ രക്ഷയില്ല


മറുപടിയില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം എളുപ്പത്തില്‍ പുറത്തായപ്പോള്‍ വെടിക്കെട്ടുമായി ഗ്ലെന്‍ മാക്‌സ്‌വെല്‍ പൊരുതി നോക്കുകയായിരുന്നു. അവസാന ഓവര്‍ വരെ വിജയത്തിനായി മാക്‌സ്‌വെല്‍ ശ്രമിച്ചെങ്കിലും ഓസീസ് പോരാട്ടം എട്ട് വിക്കറ്റിന് 136 റണ്‍സിലൊതുങ്ങുകയായിരുന്നു. 37 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 52 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. അവസാന ഓവറിലെ മൂന്നാം പന്തില്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ ബൗളിങില്‍ മാലിക്ക് മാക്‌സ്‌വെല്ലിനെ പിടികൂടുകയായിരുന്നു. ബൗളിങിനു പുറമേ ബാറ്റിങിലും നെയ്ല്‍ തിളങ്ങി. 17 പന്തില്‍ മൂന്ന് സിക്‌സര്‍ സഹിതം 27 റണ്‍സാണ് നെയ്ല്‍ നേടിയത്. 21 റണ്‍സെടുത്ത മിച്ചെല്‍ മാര്‍ഷാണ് ഓസീസ് നിരയിലെ മറ്റൊരു പ്രധാന സ്‌കോറര്‍.

പാകിസ്താനു വേണ്ടി ഷാദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ രണ്ടും ഇമാദ് വസിം, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നാല് ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ വസിമാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ അവസാന മല്‍സരം ഞായറാഴ്ച ദുബായിയില്‍ വച്ച് തന്നെ നടക്കും.

Story first published: Saturday, October 27, 2018, 10:32 [IST]
Other articles published on Oct 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+