യോഗ്‌രാജ് പോലീസ് സ്‌റ്റേഷനില്‍
യോഗ്‌രാജ് സിംഗ് മിക്കവാറും പോലീസ് സ്‌റ്റേഷനില്‍ പോയി ധോണിക്കെതിരെ പരാതി കൊടുക്കും. മകന്‍ യുവരാജിന് ബാറ്റിംഗ് കൊടുക്കുന്നില്ല എന്ന് പറഞ്ഞ് - ട്വിറ്ററില്‍ ഒരാളുടെ പരിഹാസം
സുരക്ഷ ശക്തമാക്കി
യുവരാജിനെ മറികടന്ന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ധോണി ക്രീസിലെത്തിയതോടെ ധോണിയുടെ സുരക്ഷ വര്‍ധിപ്പിച്ചത്രെ. കാരണം യോഗ്‌രാജ് സിംഗ് തന്നെ.
അച്ഛനെ ട്രെന്‍ഡ് ചെയ്യിക്കുന്ന മകന്‍
അച്ഛന്‍ യോഗ്‌രാജ് സിംഗിനെ ട്വിറ്ററില്‍ ട്രെന്‍ഡ് ചെയ്യിക്കാന്‍ വേണ്ടി മാത്രമാണോ യുവരാജ് ടീമില്‍ എത്തിയത്. - ഇങ്ങനെ സംശയിച്ചാലും തെറ്റില്ല

പക്ഷേ കാര്യം അതല്ല
എന്നാല്‍ യുവരാജും ധോണിയും നല്ല കെമിസ്ട്രിയാണ് ഇപ്പോഴും എന്നാണ് കളി കണ്ടാല്‍ തോന്നുക. യുവരാജിന്റെ പന്തില്‍ മാക്‌സ് വെല്ലിനെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയിരുന്നു.
കാരണം എന്താണെന്നറിയാമോ
ഇന്ത്യ കളി തോല്‍ക്കുന്നതിന് കാരണം ധോണി. ഇന്ത്യ കളി ജയിക്കുന്നതിന് കാരണം യുവരാജ് - യോഗ്‌രാജ് സിംഗ് ഇങ്ങനെ പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ എന്താകും സ്ഥിതി.
എന്തിനാണ് ടീമില്‍
യോഗ്‌രാജ് സിംഗ് ധോണിയെക്കുറിച്ച് പ്രവചിച്ചത് തെറ്റിക്കാന്‍ വേണ്ടിയാണോ ബി സി സി ഐ യുവരാജിനെ ടീമിലെടുത്തിരിക്കുന്നത്.


Click it and Unblock the Notifications