Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൗളര്‍മാര്‍ എറിഞ്ഞിട്ടു... പക്ഷ മഴ തോല്‍പ്പിച്ചു; പരമ്പര വിന്‍ഡീസിന്... ഇന്ത്യയ്ക്ക് നിരാശ!

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാമത്തെ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് നിരാശ. വിജയിക്കാവുന്ന മത്സരമാണ് മഴയുടെ ഇടപെടല്‍ മൂലം ഇന്ത്യയ്ക്ക് നഷ്ടമായത്. മഴ മൂലം കളി ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ ആദ്യമത്സരം 1 റണ്ണിന് ജയിച്ച വെസ്റ്റ് ഇന്‍ഡീസ് പരമ്പര സ്വന്തമാക്കി. രണ്ടാം ഏകദിനം ജയിച്ച് പരമ്പര സമനിലയാക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യയ്ക്ക് മഴമൂലം നഷ്ടമായത്.

ജയിക്കാന്‍ വെറും 144 റണ്‍സ് മതിയായിരുന്ന ഇന്ത്യ മഴയെത്തുമ്പോള്‍ രണ്ടോവറില്‍ വിക്കറ്റ് പോകാതെ 15 റണ്‍സിലെത്തിയിരുന്നു. അഞ്ചോവറെങ്കിലും കളി നടന്നെങ്കില്‍ ഡക്ക് വര്‍ത്ത് ലൂയിസ് പ്രകാരം തീരുമാനമുണ്ടായേനെ. എന്നാല്‍ മഴയും മോശം കാലാവസ്ഥയും കൂടിയായതോടെ കളി പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ കളി 40 മിനുട്ട് വൈകി തുടങ്ങിയതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ms-dhoni-stumping-

ടോസ് നേടി വിന്‍ഡീസിന് ബാറ്റിംഗിന് വിട്ട ഇന്ത്യ തകര്‍പ്പന്‍ ബൗളിംഗാണ് പുറത്തെടുത്തത്. വെറും 143 റണ്‍സില്‍ വിന്‍ഡീസിനെ ഓളൗട്ടാക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. അമിത് മിശ്ര 3 വിക്കറ്റോടെ ബൗളിംഗില്‍ ഇന്ത്യയുടെ താരമായി. മുഹമ്മദ് ഷമി, അശ്വിന്‍, ഭുമ്ര എന്നിവര്‍ രണ്ട് വീതവും ഭുവനേശ്വര്‍ കുമാര്‍ ഒന്നും വിക്കറ്റ് വീഴ്ത്തി. 43 റണ്‍സെടുത്ത ചാള്‍സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 2 - 0 ന് ജയിച്ചിരുന്നു.

Story first published: Monday, August 29, 2016, 9:59 [IST]
Other articles published on Aug 29, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+