Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോറ്റു, പരമ്പര പോയി, കാണികള്‍ കൂവി, കളി നിര്‍ത്തി.... ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേടിന്റെ ദിവസം!

കട്ടക്ക്: കളി തോല്‍ക്കുന്നു എന്നറിഞ്ഞാല്‍ പിന്നെ ഇന്ത്യയുടെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇരിപ്പുറക്കില്ല. കുപ്പികള്‍ വലിച്ചെറിഞ്ഞും കളിക്കാരെ അസഭ്യം പറഞ്ഞും അവര്‍ അമര്‍ഷം തീര്‍ക്കും. പണ്ട് ശ്രീലങ്കയ്‌ക്കെതിരായ കളിക്കിടെ സ്റ്റേഡിയത്തില്‍ തീയിട്ട സംഭവം വരെ ഉണ്ടായിട്ടുണ്ട്. സംഗതികള്‍ അത്രത്തോളം എത്തിയില്ലെങ്കിലും കട്ടക്കില്‍ കാണികളുടെ ഇടപെടല്‍ കൊണ്ട് കളി നിര്‍ത്തിവെക്കേണ്ടി വന്നത് ഇന്ത്യന്‍ ക്രിക്കറ്റിന് തന്നെ നാണക്കേടായി.

അതിലും വലിയ നാണക്കേടായിരുന്നു കളിക്കളത്തില്‍ കണ്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ഓളൗട്ടായത് വെറും 92 റണ്‍സിന്. നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സന്ദര്‍ശകര്‍ അനായാസമായി കളിയും ജയിച്ചു പരമ്പരയും സ്വന്തമാക്കി. പരമ്പരയിലെ മൂന്നാമത്തെ മത്സരം കൊല്‍ക്കത്തയില്‍ നടക്കും. അതിനി ജയിച്ചാലും ഇല്ലെങ്കിലും വലിയ കഥയൊന്നുമില്ല. കട്ടക്കിലെ സംഭവബഹുലമായ കളിയുടെ ചിത്രങ്ങള്‍ കാണൂ...

ഈ കളി നടക്കൂല

ഈ കളി നടക്കൂല

ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിനിടെ കാണികള്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്ന് കളി മുടങ്ങിയപ്പോള്‍. താരങ്ങളും അംപയര്‍മാരും ഫീല്‍ഡിന് പുറത്തേക്ക്

ധോണി ഇങ്ങനെ നടന്നോ

ധോണി ഇങ്ങനെ നടന്നോ

ടെസ്റ്റില്‍ നിന്നും വിരമിച്ച ധോണി ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലും തന്റെ കാലം കഴിഞ്ഞു എന്ന സൂചനയാണ് നല്‍കുന്നത്. ബാറ്റിംഗില്‍ അമ്പേ പരാജയമായ ധോണിക്ക് ക്യാപ്റ്റന്‍സിയിലും അത്ഭുതങ്ങളൊന്നും കാട്ടാന്‍ പറ്റിയില്ല.

തകര്‍പ്പന്‍ ബൗളിംഗ്

തകര്‍പ്പന്‍ ബൗളിംഗ്

ഉജ്വലമായ ബൗളിംഗാണ് ദക്ഷിണാഫ്രിക്ക പുറത്തെടുത്തത്. മാന്‍ ഓഫ് ദ മാച്ച് മോര്‍ക്കല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മോറിസും താഹിറും രണ്ട് വീതം വിക്കറ്റെടുത്തു.

എല്ലാം കൊണ്ടും വേദന

എല്ലാം കൊണ്ടും വേദന

22 റണ്‍സെടുത്ത് റണ്ണൗട്ടായ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ബാറ്റിംഗിനിടെ കയ്യില്‍ വേദന കൊണ്ട് പുളയുന്ന രോഹിത്.

ടോപ് ക്ലാസ് ഷോട്ട്

ടോപ് ക്ലാസ് ഷോട്ട്

മികച്ച തുടക്കമാണ് രോഹിത് ശര്‍മയ്ക്ക് കിട്ടിയത്. പക്ഷേ റണ്ണൗട്ടായിപ്പോയി. ഉജ്വലമായ ഒരു ത്രോയിലൂടെ മില്ലര്‍ പുറത്താക്കുന്നതിന് മുമ്പേ രോഹിതിന്റെ വക ഒരു ക്ലാസിക് സ്‌ട്രൈറ്റ് ഡ്രൈവ്

ധവാന്റെ പരാജയം നിര്‍ണായകം

ധവാന്റെ പരാജയം നിര്‍ണായകം

ഇന്ത്യയുടെ ട്വന്റി 20 വിജയങ്ങളില്‍ ശിഖര്‍ധവാന്‍ നല്‍കുന്ന തുടക്കങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കട്ടക്കില്‍ ധവാന്‍ നേരത്തെ ഔട്ടായി.

Story first published: Tuesday, October 6, 2015, 10:45 [IST]
Other articles published on Oct 6, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+