Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസ്ട്രേലിയയെ എറിഞ്ഞുവീഴ്ത്തി, ഇന്ത്യയ്ക്ക് 27 റണ്‍സ് ജയം, പരമ്പര!

മെല്‍ബണ്‍: കരുത്തരായ ഓസ്‌ട്രേലിയയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ടീം ഇന്ത്യയ്ക്ക് ട്വന്റി 20 പരമ്പര. മെല്‍ബണില്‍ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ 27 റണ്‍സിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പിച്ചത്. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു എന്നാല്‍ കോലി, രോഹിത്, ധവാന്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ പിന്‍ബലത്തില്‍ ഇന്ത്യ 184 റണ്‍സടിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റിന് 157 റണ്‍സില്‍ ഒതുങ്ങി. ഇന്ത്യയ്ക്ക് 27 റണ്‍സിന്റെ ജയം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. അവശേഷിക്കുന്ന മൂന്നാം മത്സരം കൂടി ജയിച്ചാല്‍ ഇന്ത്യ ഐ സി സി റാങ്കിംഗില്‍ ഒന്നാമതെത്തും.

തല്ലിത്തകര്‍ത്ത് രോഹിത്

തല്ലിത്തകര്‍ത്ത് രോഹിത്

തുടക്കം മുതല്‍ അടിച്ചുകളിക്കാനുള്ള മൂഡിലായിരുന്നു രോഹിത് ശര്‍മ. 47 പന്തില്‍ 60 റണ്‍സെടുക്കുന്നതിനിടെ ഒരുപാട് ക്രോസ് ബാറ്റ് ഷോട്ടുകളും രോഹിത് കളിച്ചു. ഫോക്‌നറിനെതിരെ കളിച്ച സ്‌കൂപ്പ് പോലുള്ള മനോഹര ഷോട്ടുകളും രോഹിതിന്റെ ബാറ്റില്‍ നിന്നും പിറന്നു

കോലി അറ്റ് ബെസ്റ്റ്

കോലി അറ്റ് ബെസ്റ്റ്

അഡലെയ്ഡില്‍ നിര്‍ത്തിയ ഇടത്തുനിന്നായിരുന്നു കോലി മെല്‍ബണില്‍ തുടങ്ങിയത്. 33 പന്തില്‍ പുറത്താകാതെ 59 റണ്‍സ്. ഏഴ് ഫോറുകള്‍ 1 സിക്‌സ്.

ധവാനും കസറി

ധവാനും കസറി

32 പന്തില്‍ 42 റണ്‍സെടുത്ത ധവാന്‍ ട്വന്റി 20 യില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് ഓപ്പണിംഗ് പാര്‍ട്ട്ണ്‍ണര്‍ഷിപ്പ് (97) കുറിച്ച ശേഷമാണ് പുറത്തായത്. മൂന്ന് ഫോറും രണ്ട് സിക്‌സും ധവാനും അടിച്ചു.

ഫിഞ്ചിന്റെ മറുപടി

ഫിഞ്ചിന്റെ മറുപടി

കൂറ്റന്‍ സ്‌കോര്‍ തേടിയിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ആരോണ്‍ ഫിഞ്ച് ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് കെട്ടഴിച്ചു. 48 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും അടക്കം 74 റണ്‍സ്. എന്നാല്‍ പേശീവലിവ് അനുഭവപ്പെട്ട് മുടന്തിയ ഫിഞ്ച് റണ്ണൗട്ടായത് ഓസീസിന് തിരിച്ചടിയായി.

പിടിമുറുക്കി സ്പിന്നര്‍മാര്‍

പിടിമുറുക്കി സ്പിന്നര്‍മാര്‍

യുവരാജ്, ജഡേജ, അശ്വിന്‍ എന്നീ സ്പിന്നര്‍മാരും മീഡിയം പേസര്‍ ഹര്‍ദീക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

Story first published: Friday, January 29, 2016, 17:37 [IST]
Other articles published on Jan 29, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+