രണ്ടാം ട്വന്റി-ട്വന്റി: വിന്‍ഡീസ് വീണു... ഓള്‍റൗണ്ട് മികവില്‍ ബംഗ്ലാദേശിന് ആവേശജയം
ലൗഡര്‍ഹില്‍ (അമേരിക്ക): വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി-ട്വന്റി ക്രിക്കറ്റ് മല്‍സരത്തില്‍ ബംഗ്ലാദേശിന് ആവേശജയം. അവസാന ഓവറുകളില്‍ ഗംഭീര പ്രകടനം കാഴ്ചവച്ച ബംഗ്ലാ കടുവകള്‍ 12 റണ്‍സിനാണ് വിന്‍ഡീസിനെ പരാജയപ്പെടുത്തിയത്.
വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് 1-1ന് വിന്‍ഡീസിനൊപ്പമെത്തി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഇന്ന് അരങ്ങേറും. ഈ മല്‍സരത്തില്‍ വിജയിക്കുന്ന ടീമിന് പരമ്പരയില്‍ ജേതാക്കളാവാം.

വെടിക്കെട്ടൊരുക്കി തമീമും ശാക്വിബും
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 171 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. ഓപ്പണര്‍ തമീം ഇഖ്ബാലിന്റേയും (74) ക്യാപ്റ്റന്‍ ശാക്വിബുല്‍ ഹസന്റേയും (60) തകര്‍പ്പന്‍ അര്‍ധസെഞ്ച്വറികളാണ് ബംഗ്ലാദേശിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.
44 പന്തില്‍ ആറ് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് തമീമിന്റെ ഇന്നിങ്‌സ്. 38 പന്ത് നേരിട്ട ശാക്വിബ് ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും കണ്ടെത്തി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 90 റണ്‍സാണ് ടീം സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തത്.
വിന്‍ഡീസിനു വേണ്ടി ആഷ്‌ലി നുര്‍സും കീമോ പൗലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആന്ദ്രെ റസ്സല്‍ ഒരു വിക്കറ്റ് നേടി.

സന്ദര്‍ഭത്തിനൊത്തുയര്‍ന്ന് ബംഗ്ലാ ബൗളര്‍മാര്‍
172 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 159 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഓരോ ഇടവേളകളിലും വിക്കറ്റ് വീഴ്ത്തി ബംഗ്ലാദേശ് ബൗളിങ് നിര വിന്‍ഡീസിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശ് വിജയം സുരക്ഷിതമാക്കുകയായിരുന്നു.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്മാനും നാസിമുല്‍ ഇസ്‌ലാമുമാണ് ബംഗ്ലാദേശ് ബൗളിങ് നിരയില്‍ തിളങ്ങിയത്. ശാക്വിബ് രണ്ടും റുബെല്‍ ഹുസെയ്ന്‍ ഒരു വിക്കറ്റും വീഴ്ത്തി ബംഗ്ലാദേശ് വിജയത്തില്‍ പങ്കാളികളായി.
43 റണ്‍സ് വീതമെടുത്ത ആന്ദ്രെ ഫ്‌ളെച്ചറും റോവ്മാന്‍ പവലുമാണ് വിന്‍ഡീസ് ബാറ്റിങ് നിരയില്‍ പൊരുതി നോക്കിയത്. 38 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഫ്‌ളെച്ചറിന്റെ ഇന്നിങ്‌സ്. 34 പന്ത് നേരിട്ട പവലിന്റെ ഇന്നിങ്‌സില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെട്ടിരുന്നു. തമീം ഇഖ്ബാലാണ് മാന്‍ ഓഫ് ദി മാച്ച്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications