Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് ആദ്യം ബാറ്റിംഗ്, അത്ഭുതം തന്നെ ഈ ഓസ്‌ട്രേലിയന്‍ ടീം!

മെല്‍ബണ്‍: മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 0 -1 ന് പിന്നിട്ടു നില്‍ക്കുകയാണ് ഓസ്‌ട്രേലിയന്‍ ടീം. എന്നിട്ടും ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി മത്സരത്തിന് അവര്‍ ഇറക്കിയ ടീമിനെ കണ്ടോ. ട്വന്റി 20യില്‍ തങ്ങളുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ടീമില്‍ ഇല്ല. എവിടെപ്പോയി സ്മിത്തും വാര്‍ണറും എന്നാണോ ചോദ്യം. ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് ഉത്തരമുണ്ട്.

അടുത്ത മാസം ന്യൂസിലന്‍ഡില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനത്തിന് പോയിരിക്കുകയാണ് സ്മിത്തും വാര്‍ണറും. ട്വന്റി 20 പരമ്പരയല്ല അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയാണ് തങ്ങള്‍ക്ക് വലുതെന്ന സന്ദേശമാണ് ഓസ്‌ട്രേലിയ നല്‍കുന്നത്. പരമ്പരയില്‍ ഒരു കളിയില്‍ പിന്നിട്ടു നില്‍ക്കുമ്പോള്‍ തങ്ങളുടെ പ്രധാന താരങ്ങളെ ടെസ്റ്റിന് പരിശീലിക്കാന്‍ അയക്കാന്‍ വേറെ ഏത് ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാകും, ഓസ്‌ട്രേലിയ അല്ലാതെ.

msdhoni-aaronfinch

ട്വന്റി 20 യില്‍ മാത്രമല്ല ടെസ്റ്റിലും ഓസീസിന്റെ പ്രധാന താരങ്ങളാണ് സ്മിത്തും വാര്‍ണറും. ഇവര്‍ക്കൊപ്പം ഉസ്മാന്‍ ഖ്വാജ കൂടി ന്യൂസിലന്‍ഡിലേക്ക് പറന്നിട്ടുണ്ട്. ഒന്നാം ട്വന്റി 20 കളിച്ചതില്‍ നിന്നും 5 മാറ്റങ്ങളുമായിട്ടാണ് ഓസീസ് ടീം മെല്‍ബണില്‍ ഇറങ്ങുന്നത്. സ്മിത്തിനും വാര്‍ണര്‍ക്കും പകരം മാക്‌സ് വെല്‍, ഷോണ്‍ മാര്‍ഷ് എന്നിവര്‍ ടീമിലെത്തി. ബൊലാന്‍ഡ്, നഥാന്‍ ലിയോണ്‍, എ ജെ ടൈ എന്നിവര്‍ അരങ്ങേറ്റം കുറിക്കുന്നു.

മെല്‍ബണില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1- 0 ന് മുന്നിലാണ് ഇന്ത്യ. ഇന്ത്യയ്്ക്ക് ഒരു കളി കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. പരമ്പരയില്‍ ആകെ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. മൂന്ന് മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയാല്‍ ഇന്ത്യയ്ക്ക് ഐ സി സി റാങ്കിംഗില്‍ ഒന്നാമതെത്താം.

Story first published: Friday, January 29, 2016, 14:28 [IST]
Other articles published on Jan 29, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+