വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടാം ടി20യിലും ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി ഇംഗ്ലണ്ട്, പരമ്പര

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിലും തകര്‍പ്പന്‍ ജയത്തോടെ മൂന്ന് മത്സര പരമ്പര 2-0ന് ഉറപ്പിച്ച് ഇംഗ്ലണ്ട്. തട്ടകത്തില്‍ ദക്ഷിണാഫ്രിക്കന്‍ നിരയെ നാണംകെടുത്തുന്ന പ്രകടനമാണ് സന്ദര്‍ശകര്‍ പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് ഒരു പന്ത് ബാക്കി നിര്‍ത്തി നാല് വിക്കറ്റിനാണ് ജയം പിടിച്ചെടുത്തത്. നിര്‍ണ്ണായക അര്‍ധ സെഞ്ച്വറിയുമായി ഇംഗ്ലണ്ട് ജയത്തിന് അടിത്തറപാകിയ ഡേവിഡ് മലാനാണ് (55) കളിയിലെ താരം.

England beats South Africa In The 2nd T20I | Oneindia Malayalam
1

ടോസ് നഷ്ടപ്പെട്ട് ഇത്തവണയും ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ദക്ഷിണാഫ്രിക്കയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. ഓപ്പണര്‍ ടെംബ ബവുമ (10 പന്തില്‍ 13) ആദ്യം മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 33 റണ്‍സ്. അടിച്ചുതകര്‍ത്തു കളിച്ച ക്വിന്റന്‍ ഡീകോക്കിന്റെ (18 പന്തില്‍ 30) വിക്കറ്റ് നഷ്ടമായത് ദക്ഷിണാഫ്രിക്കയെ കാര്യമായി ബാധിച്ചു. മൂന്ന് ഫോറും 1 സിക്‌സും പറത്തി ഫോമിലേക്കെത്തുകയായിരുന്ന ഡീകോക്കിനെ ക്രിസ് ജോര്‍ദാനാണ് പുറത്താക്കിയത്. മൂന്നാമനായി ക്രീസിലെത്തിയ റീസ് ഹെന്‍ഡ്രിക്‌സിനും (18 പന്തില്‍ 16) തിളങ്ങാനായില്ല. പന്തില്‍ ടൈമിങ് കണ്ടെത്താനാവാതെ ബുദ്ധിമുട്ടിയ ഹെന്‍ഡ്രിക്‌സ് രണ്ട് ബൗണ്ടറിയാണ് നേടിയത്.

2

നാലാം നമ്പറില്‍ ഫഫ് ഡുപ്ലെസിസിനെ ഇറക്കിയുള്ള പരീക്ഷണവും പിഴച്ചു. 11 പന്തുകള്‍ നേരിട്ട് 11 റണ്‍സുമായി അദ്ദേഹം മടങ്ങി. ഒരു ബൗണ്ടറി മാത്രമാണ് നേടാനായത്. ആദില്‍ റഷീദിന്റെ പന്തില്‍ ജോസ് ബട്‌ലര്‍ സ്റ്റംപ് ചെയ്താണ് ഡുപ്ലെസിസിനെ മടക്കിയത്. വാന്‍ഡെര്‍ ഡൂസന്‍ (29 പന്തില്‍ 25*) പുറത്താവാതെ നിന്നെങ്കിലും വലിയൊരു ഇന്നിങ്‌സ് കാഴ്ചവെക്കാനായില്ല. ടി20ക്ക് അനുയോജ്യമായിരുന്നില്ല താരത്തിന്റെ ബാറ്റിങ്. ഒരു ബൗണ്ടറിയും സിക്‌സും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നില്ല. ജോര്‍ജ് ലിന്‍ഡി (20 പന്തില്‍ 29) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 2 ഫോറും 1 സിക്‌സുമാണ് അദ്ദേഹം നേടിയത്. ഇംഗ്ലണ്ടിനുവേണ്ടി ജോഫ്ര ആര്‍ച്ചര്‍, ടോം കറാന്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആദില്‍ റഷീദ് രണ്ട് വിക്കറ്റും സ്വന്തമാക്കി.

3

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനും പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. ജേസന്‍ റോയ് (19 പന്തില്‍ 14),ജോസ് ബട്‌ലര്‍ (15 പന്തില്‍ 22),ജോണി ബെയര്‍സ്‌റ്റോ (7 പന്തില്‍ 3),ബെന്‍ സ്‌റ്റോക്‌സ് (13 പന്തില്‍ 16) എന്നിവരെല്ലാം മടങ്ങിയപ്പോള്‍ ടീം പ്രതിസന്ധിയിലായെങ്കിലും മലാന്റെ ബാറ്റിങ് കരുത്തായി. 7 ഫോറും 1 സിക്‌സുമാണ് മലാന്‍ നേടിയത്. ഓയിന്‍ മോര്‍ഗന്‍ (17 പന്തില്‍ 26*) പുറത്താവാതെ നിന്നു. മൂന്ന് ഫോറും 1 സിക്‌സുമായി നിറഞ്ഞ് കളിച്ച മോര്‍ഗനാണ് അവസാന ഓവറില്‍ ടീമിന് വിജയം സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഷംസി മൂന്ന് വിക്കറ്റും ലൂങ്കി എന്‍ഗിഡി രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോള്‍ കഗിസോ റബാദ ഒരു വിക്കറ്റും സ്വന്തമാക്കി.

Story first published: Monday, November 30, 2020, 9:29 [IST]
Other articles published on Nov 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X