Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ തന്ത്രം വിജയം; സിംബാബ്‌വെയെ ഇന്ത്യ തോല്‍പിച്ചു, പരമ്പര!

ഹരാരെ: ദുര്‍ബലരായ സിംബാബ്‌വെയ്‌ക്കെതിരെ എങ്ങനെയും കളി ജയിച്ചുകിട്ടിയാല്‍ മതി എന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി ക്യാപ്റ്റന്‍ ധോണി നടത്തിയ നീക്കങ്ങള്‍ ഇന്ത്യയ്ക്ക് നേടിക്കൊടുത്തത് പരമ്പര വിജയം. തുടര്‍ച്ചയായ രണ്ടാം മത്സരവും ജയിച്ചാണ് സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യ പരമ്പര ജയിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇനിയും ഒരു കളി കൂടി ബാക്കിയുണ്ട്. എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.

26.5 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയം കണ്ടത്. 33 റണ്‍സെടുത്ത കെഎല്‍ രാഹുലിന്‍റേയും 39 റണ്‍സെടുത്ത കരുണ്‍ നായരുടേയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 44 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത അന്പാട്ടി റായ്ഡു ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

Dhoni

ടോസ് നേടിയ ധോണി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സിംബാബ്‌വെയെ ബാറ്റിംഗിന് വിട്ടു. ആദ്യമത്സരത്തില്‍ ഇതേ തന്ത്രം ഉപയോഗിച്ച് ഇന്ത്യ ഒമ്പത് വിക്കറ്റിന്റെ വിജയം നേടിയിരുന്നു. രണ്ടാം ഏകദിനത്തിലും ബാറ്റിംഗ് തകര്‍ച്ചയാണ് സിംബാബ്‌വെയെ ചതിച്ചത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ക്ക് 34 ഓവറില്‍ 126 റണ്‍സ് വരെ എത്താനേ കഴിഞ്ഞുള്ളൂ.

53 റണ്‍സെടുത്ത സിബാന്ദയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. ചിബാബ 21ഉം റാസ 16ഉം റണ്‍സെടുത്തു. ബാക്കി എട്ട് ബാറ്റ്‌സ്മാന്‍മാരും രണ്ടക്കം കാണാതെ പുറത്തായി. ആറോവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുവതാരം ചാഹലാണ് ഇന്ത്യയ്ക്ക് വേണ്ടി ബൗളിംഗില്‍ തിളങ്ങിയത്. സ്രാനും കുല്‍ക്കര്‍ണിയും രണ്ട് വീതവും ഭുമ്രയും പട്ടേലും ഓരോന്ന് വീതവും വിക്കറ്റ് വീഴ്ത്തി.

ഓപ്പണര്‍മാരായ കെ എല്‍ രാഹുലും കരുണ്‍ നായരും നല്‍കിയ മിന്നും തുടക്കത്തിന്റെ മികവിലാണ് ഇന്ത്യ അനായാസം ജയിച്ചത്. ഇരുവരും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ അമ്പത് കടത്തി. കളിയും പരമ്പരയും ജയിച്ചെങ്കിലും ആദ്യം ബാറ്റ് ചെയ്ത് യുവ ബാറ്റിംഗ് നിരയ്ക്ക് മികച്ച പ്രകടനം നടത്താന്‍ അവസരം കൊടുക്കാത്തതിന് ധോണിക്കെതിരെ വിമര്‍ശനം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

Story first published: Monday, June 13, 2016, 17:56 [IST]
Other articles published on Jun 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+