For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആവേശം അവസാന പന്ത് വരെ... ആന്റിക്ലൈമാക്‌സില്‍ കരീബിയന്‍ ചിരി...

പ്രൊവിഡെന്‍സ്: ബംഗ്ലാദേശിനെതിരായ നിര്‍ണായക രണ്ടാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ത്രില്ലിങ് ജയം. അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശകരമായ മല്‍സരത്തില്‍ വിന്‍ഡീസ് മൂന്ന് റണ്‍സിന് ബംഗ്ലാ കടുവകളെ വീഴ്ത്തുകയായിരുന്നു.

വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ 1-1ന് ഒപ്പമെത്താനും വിന്‍ഡീസിനായി. ഇതോടെ പരമ്പരയിലെ മൂന്നാം ഏകദിനം ഫൈനലായി മാറി. ശനിയാഴ്ചയാണ് ഏകദിന പരമ്പരയിലെ കിരീടപ്പോരാട്ടം.


സെഞ്ച്വറിയുമായി ഹെറ്റ്‌മെയര്‍, വിന്‍ഡീസ് 271ന് പുറത്ത്


ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെ (125) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ബംഗ്ലാദേശിനെതിരേ വിന്‍ഡീസിന് പൊരുതാവുന്ന സ്‌കോര്‍ നേടിക്കൊടുത്തത്. ഹെറ്റ്‌മെയര്‍ സെഞ്ച്വറിയുമായി പടനയിച്ചപ്പോള്‍ 49.3 ഓവറില്‍ വിന്‍ഡീസ് 271 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.

93 പന്തില്‍് ഏഴ് സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് ഹെറ്റ്‌മെയറിന്റെ ഇന്നിങ്‌സ്. റോവ്മാന്‍ പവല്‍ (44), ക്രിസ് ഗെയ്ല്‍ (29), ഷായ് ഹോപ് (25) എന്നിവരാണ് വിന്‍ഡീസ് നിരയില്‍ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

വിന്‍ഡീസിനു വേണ്ടി റുബെല്‍ ഹുസെയ്ന്‍ മൂന്നും മുസ്തഫിസുര്‍ റഹ്മാന്‍, ശാക്വിബുല്‍ ഹസന്‍ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. മശ്‌റഫെ മോര്‍ത്തസ, മെഹ്ദി ഹസന്‍ മിറാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

tamimiqbal

പൊരുതി നോക്കി മുസ്തഫിസുര്‍; ഹീറോയായി ഹോള്‍ഡര്‍


അവസാന ഓവര്‍ തുടങ്ങുമ്പോള്‍ ബംഗ്ലാദേശിനായിരുന്നു മുന്‍തൂക്കം. മികച്ച പോരാട്ടവീര്യം പുറത്തെടുത്ത മുസ്തഫിസുര്‍ റഹീം ക്രീസിലുണ്ടായിരുന്നു. അഞ്ച് വിക്കറ്റ് ശേഷിക്കേ ആറ് പന്തില്‍ നിന്ന് എട്ട് റണ്‍സായിരുന്നു ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

എന്നാല്‍, ക്യാപ്റ്റന്‍ കൂടിയായ ജേസന്‍ ഹോള്‍ഡര്‍ അവസാന ഓവറില്‍ വിന്‍ഡീസിന് ആവേശ ജയം സമ്മാനിക്കുകയായിരുന്നു. 50ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ മുസ്തഫിസുറിനെ പുറത്താക്കിയ ഹോള്‍ഡര്‍ പിന്നീട് നാല് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.

ഒടുവില്‍ ബംഗ്ലാദേശിനെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 268 റണ്‍സിലൊതുക്കി വിന്‍ഡീസ് മൂന്ന് റണ്‍സിന്റെ നാടകീയ വിജയം കൈക്കലാക്കുകയായിരുന്നു. 67 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 68 റണ്‍സെടുത്ത മുസ്തഫിസുറാണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോറര്‍. ശാക്വിബുല്‍ ഹസന്‍ (56), തമീം ഇഖ്ബാല്‍ (54) എന്നിവരും ബംഗ്ലാദേശ് ബാറ്റിങ് നിരയില്‍ തിളങ്ങി.

വിന്‍ഡീസിനു വേണ്ടി അല്‍സാറി ജോസഫ്, ജേസന്‍ ഹോള്‍ഡര്‍, ആഷ്‌ലി നുര്‍സ്, കീമോ പോള്‍, ദേവേന്ദ്ര ബിഷൂ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഹെറ്റ്‌മെയറാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Thursday, July 26, 2018, 9:29 [IST]
Other articles published on Jul 26, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+