For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്‌റ്റെയ്ന്‍ ഷോ, ഹാട്രിക്കുമായി ഇംറാന്‍ താഹിര്‍... തകര്‍പ്പന്‍ വിജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പര നേട്ടവും

ജൊഹാനസ്ബര്‍ഗ്: തിരിച്ചുവരവില്‍ ഓള്‍റൗണ്ട് പ്രകടനവുമായി പേസര്‍ ഡെയ്ല്‍ സ്‌റ്റെയ്‌നും ഹാട്രിക്കുമായി സ്പിന്നര്‍ ഇംറാന്‍ താഹിറും നിറഞ്ഞാടിയപ്പോള്‍ സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം.

ബൗളര്‍മാരുടെ മേല്‍ക്കൈ കണ്ട മല്‍സരത്തില്‍ 120 റണ്‍സിന്റെ വിജയമാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക നേടിയത്. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പര 2-0ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.


dale-steyncmnac


തിരിച്ചുവരവ് ഗംഭീരമാക്കി സ്റ്റെയ്ന്‍


പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഡെയ്ല്‍ സ്റ്റെയ്ന്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഏതാണ്ട് രണ്ടു വര്‍ഷത്തിനു ശേഷം ഏകദിന മല്‍സരത്തിനിറങ്ങിയ സ്റ്റെയ്ന്‍ ദക്ഷിണാഫ്രിക്കയുടെ വിജയശില്‍പ്പിയായാണ് കളംവിട്ടത്. അതും ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ടീമിന്റെ രക്ഷകനായി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍നിര താരങ്ങളുടെ വിക്കറ്റുകള്‍ എളുപ്പത്തില്‍ നഷ്ടമായി. ഇതോടെ ഒരുഘട്ടത്തില്‍ ഏഴ് വിക്കറ്റിന് 101 റണ്‍സെന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക വീണു.

എന്നാല്‍, മികച്ച ഇന്നിങ്‌സിലൂടെ സ്റ്റെയ്ന്‍ ദക്ഷിണാഫ്രിക്കയെ പൊരുതാവുന്ന സ്‌കോറിലെത്തിക്കുകയായിരുന്നു. സ്‌റ്റെയ്‌ന്റെ (60) അര്‍ധസെഞ്ച്വറി മികവില്‍ 47.3 ഓവറില്‍ 198 റണ്‍സെടുത്താണ് ആതിഥേയര്‍ പുറത്തായത്.

92 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് സ്റ്റെയ്‌നിന്റെ ഇന്നിങ്‌സ്. സിംബാബ്‌വെയ്ക്കു വേണ്ടി തെന്‍ഡായ് ചറ്റാര മൂന്നും കെയ്ല്‍ ജാര്‍വിസ്, ഡൊണാള്‍ഡ് ടിരിപാനോ, ബ്രണ്ടന്‍ മാവുറ്റ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി.

ഹാട്രിക്കുമായി താഹിര്‍; സിംബാബ്‌വെ തകര്‍ന്നു


മറുപടിയില്‍ ആറ് വിക്കറ്റുമായി സ്പിന്നര്‍ ഇംറാന്‍ താഹിര്‍ കസറിയപ്പോള്‍ സിംബാബ്‌വെ 24 ഓവറില്‍ 78 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ആറ് വിക്കറ്റ് നേട്ടത്തില്‍ താഹിര്‍ ഹാട്രിക്കും പൂര്‍ത്തിയാക്കിയിരുന്നു. 18ാം ഓവറിലെ അവസാന പന്തിലും 20ാം ഓവറിലെ ആദ്യ രണ്ട് പന്തിലും വിക്കറ്റ് നേടിയാണ് താഹിര്‍ ഹാട്രിക്ക് തികച്ചത്.

ഏകദിന ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമാണ് താഹിര്‍. ആറ് ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 24 റണ്‍സ് വിട്ടുകൊടുത്താണ് താഹിര്‍ ആറ് വിക്കറ്റ് നേട്ടം കൈവരിച്ചത്. ബാറ്റിങിനു പുറമേ രണ്ട് വിക്കറ്റുമായി സ്റ്റെയ്ന്‍ ബൗളിങിലും തിളങ്ങി. ആറ് ഓവറില്‍ 19 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. 27 റണ്‍സെടുത്ത ഹാമില്‍റ്റണ്‍ മസ്‌കഡാസയാണ് സിംബാബ്‌വെയുടെ ടോപ്‌സ്‌കോറര്‍. ബാറ്റിങിലും ബൗളിങിലും നിര്‍ണായക പ്രകടനം കാഴ്ചവച്ച സ്റ്റെയ്‌നാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Thursday, October 4, 2018, 12:41 [IST]
Other articles published on Oct 4, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+