ലങ്കയോട് പകരം വീട്ടല്‍ തുടരുന്നു... ദക്ഷിണാഫ്രിക്കയ്ക്ക് മിന്നും ജയം; പരമ്പര നേട്ടത്തിനരികെ
ധാംബുല്ല: ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്കയോടേറ്റ കനത്ത തോല്‍വിക്ക് ഏകദിന പരമ്പരയില്‍ വീണ്ടും കണക്കുചോദിച്ച് ദക്ഷിണാഫ്രിക്ക. ലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് സന്ദര്‍ശകരായ ദക്ഷിണാഫ്രിക്ക നേടിയത്.
വിജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-0ന്റെ ലീഡ് നേടി. പരമ്പരയിലെ മൂന്നാം ഏകദിനം ശനിയാഴ്ച കാന്‍ഡിയില്‍ അരങ്ങേറും. ഈ മല്‍സരത്തില്‍ വിജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഏകദിന പരമ്പര സ്വന്തമാക്കാം.

ആതിഥേയരെ 244 റണ്‍സിലൊതുക്കി സന്ദര്‍ശകര്‍
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 244 റണ്‍സിലൊതുക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു. പേസര്‍ ലുന്‍ഗി എന്‍ഗിഡിയുടെയും മീഡിയം പേസര്‍ ആന്‍ഡിലെ പെഹ്‌ലുക്‌വായോയുടെയും മൂന്ന് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ബൗളിങ് നിരയ്ക്ക് കരുത്തേകിയത്. കാഗിസോ റബാണ്ടയും വില്ലെം മുള്‍ഡറും ഓരോ വിക്കറ്റ് വീതം നേടി.
ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസിന്റേയും (79*) വിക്കറ്റ്കീപ്പര്‍ നിറോഷന്‍ ഡിക്ക് വെല്ലയുടെയും (69) അര്‍ധസെഞ്ച്വറി പ്രകടനമാണ് ആതിഥേയര്‍ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 111 പന്തില്‍ ആറ് ബൗണ്ടറിയുള്‍പ്പെടുന്നതാണ് മാത്യൂസിന്റെ ഇന്നിങ്‌സ്. 79 പന്ത് നേരിട്ട ഡിക്ക് വെല്ലയുടെ ഇന്നിങ്‌സില്‍ 10 ബൗണ്ടറികള്‍ ഉള്‍പ്പെട്ടിരുന്നു.

ഡികോക്ക് മിന്നി, അനായാസ ജയം
മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിന്റെ (87) തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയുടെ മികവില്‍ 42.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 78 പന്തില്‍ 13 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ഡികോക്കിന്റെ ഇന്നിങ്‌സ്.
ഡികോക്കിനു പുറമേ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസും (49) ഓപ്പണര്‍് ഹാഷിം അംലയും (43) ജെപി ഡുമിനിയും (32) ദക്ഷിണാഫ്രിക്കന്‍ വിജയം അനായാസമാക്കി. മുള്‍ഡര്‍ പുറത്താവാതെ 19 റണ്‍സ് നേടി. 41 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഡുപ്ലെസിസിന്റെ ഇന്നിങ്‌സ്. 43 പന്ത് നേരിട്ട അംലയുടെ ഇന്നിങ്‌സില്‍ ആറ് ബൗണ്ടറികളുണ്ടായിരുന്നു. 29 പന്തില്‍ ഓരോ വീതം സിക്‌സറും ബൗണ്ടറിയുമാണ് ഡുമിനിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്.
ശ്രീലങ്കയ്ക്കു വേണ്ടി അഖില ധനഞ്ജയ മൂന്നു വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച ക്വിന്റണ്‍ ഡികോക്കാണ് മാന്‍ ഓഫ് ദി മാച്ച്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..
കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications