തോണി തുഴഞ്ഞ് ധോണി, ഇന്ത്യയ്ക്ക് പരമ്പര നഷ്ടം, നാണക്കേട്
മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും തോറ്റ് ഇന്ത്യ ഏകദിന പരമ്പര അടിയറ വെച്ചു. ഇതാദ്യമായിട്ടാണ് ബംഗ്ലാദേശ് ഇന്ത്യയ്‌ക്കെതിരെ ഒരു പരമ്പര ജയിക്കുന്നത്. രണ്ടാം മത്സരം മാത്രം കളിക്കുന്ന ഫാസ്റ്റ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാന്‍ ആറ് വിക്കറ്റോടെ ഇന്ത്യയുടെ നടുവൊടിച്ച് വിട്ടു. ആദ്യ ഏകദിനത്തിലും 5 വിക്കറ്റ് വീഴ്ത്തി റഹ്മാന്‍ മാന്‍ ഓഫ് ദ മാച്ചായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വെറും 200 റണ്‍സിന് ഓളൗട്ടായി. വെടിക്കെട്ട് കാരന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിക്ക് 47 റണ്‍സെടുക്കാനായി 75 പന്തുകള്‍ ചെലവഴിക്കേണ്ടി വന്നു. 38 ഓവറും നാല് വിക്കറ്റും മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് പാട്ടും പാടി ലക്ഷ്യത്തിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പര ആദ്യത്തെ രണ്ടെണ്ണം കഴിഞ്ഞപ്പോഴേക്കും ബംഗ്ലാദേശിന് സ്വന്തം. ചിത്രങ്ങളും കളിയുടെ വിശേഷങ്ങളും കാണൂ...

തോണി തുഴഞ്ഞ് ധോണി
47 റണ്‍സെടുത്ത് രണ്ടാമത്തെ ടോപ്‌സ്‌കോററായെങ്കിലും ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഏറ്റവും ദയനീയ കാഴ്ചയായിപ്പോയി എം എസ് ധോണി. 75 പന്തുകള്‍ തട്ടിയും മുട്ടിയും കളിച്ച ധോണി ഒരിക്കല്‍ പോലും മികച്ച ടച്ചിലെത്തിയില്ല. ആകെ അടിക്കാന്‍ കഴിഞ്ഞത് മൂന്നേ മൂന്ന് ബൗണ്ടറികള്‍.

ധവാന് ഫിഫ്റ്റി, പക്ഷേ കാര്യമില്ല
53 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 60 പന്തില്‍ 7 ഫോറുകളുടെ സഹായത്തോടെയാണ് ശിഖര്‍ അര്‍ധസെഞ്ചുറി കടന്നത്.

ദയനീയം ഇന്ത്യന്‍ ബാറ്റിംഗ്
രോഹിത് ശര്‍മ, റായുഡു, പട്ടേല്‍ എന്നിങ്ങനെ മൂന്ന് പേരാണ് പൂജ്യത്തിന് പുറത്തായത്. രണ്ടക്കം കടക്കാത്ത മറ്റ് മൂന്ന് പേര്‍ കൂടിയുണ്ട് ടീമില്‍.

എന്ത് ക്യാപ്റ്റന്‍സിയാണ് ഇത്
മികച്ച ഫോമില്‍ കളിക്കുന്ന രഹാനെയെ മാറ്റി പകരം റായുഡുവിനെ ഇറക്കി. റായുഡു പൂജ്യത്തിന് പുറത്തായി. രണ്ട് ഇടംകൈയന്‍മാര്‍ അടക്കം മൂന്ന് സ്പിന്നര്‍മാരെയാണ് ധോണി കളിപ്പിച്ചത്.

മുസ്താഫിസുര്‍ റഹ്മാന്‍ ആള് പുലി തന്നെ
തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും ഇന്ത്യന്‍ ബാറ്റിംഗിനെ വിറപ്പിച്ചു വിട്ടു 20 പോലും തികയാത്ത ഈ തുടക്കക്കാരന്‍ ഫാസ്റ്റ് ബൗളര്‍. രണ്ട് കളികളിലായി 11 വിക്കറ്റാണ് റഹ്മാന്റെ സമ്പാദ്യം

ഷക്കീബ് മിസ്റ്റര്‍ റിലയബ്ള്‍
3 വിക്കറ്റിന് 98 എന്ന നിലയില്‍ ചെറുതായി ഒന്ന് പരുങ്ങിയ ബംഗ്ലാദേശിനെ തകര്‍പ്പന്‍ ഒരു അര്‍ധസെഞ്ചുറിയോടെ ഷക്കീബ് അല്‍ ഹസന്‍ ജയത്തിലെത്തിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications