Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചരിത്രം കുറിച്ച് നേപ്പാള്‍... ത്രില്ലിങ് ജയം... ഹോളണ്ടിനെ തോല്‍പ്പിച്ചു

ആംസ്റ്റെല്‍വീന്‍ (ഹോളണ്ട്): അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ കന്നി വിജയവുമായി പുതുമുഖ ടീമായ നേപ്പാള്‍ ചരിത്രം കുറിച്ചു. ഏകദിന ക്രിക്കറ്റിലെ തങ്ങളുടെ രണ്ടാം മല്‍സരത്തിലാണ് നേപ്പാള്‍ ചരിത്ര വിജയം സ്വന്തമാക്കിയത്. ആതിഥേയരായ ഹോളണ്ടിനെയാണ് നേപ്പാള്‍ തോല്‍പ്പിച്ചത്.

അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശകരമായ മല്‍സരത്തില്‍ ഒരു റണ്‍സിനായിരുന്നു നേപ്പാളിന്റെ കന്നി അന്താരാഷ്ട്ര ഏകദിന വിജയം. വിജയത്തോടെ രണ്ട് മല്‍സരങ്ങളുടെ ഏകദിന പരമ്പര 1-1ന് സമനിലയില്‍ കലാശിക്കുകയും ചെയ്തു.

nepal

217 റണ്‍സ് വിജയലക്ഷ്യം നല്‍കി നേപ്പാള്‍

ടോസ് നേടിയ നേപ്പാള്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മധ്യനിരയില്‍ സോംപാള്‍ കാമിയും (61) ക്യാപ്റ്റന്‍ പാരസ് ഖാദികയും (51) അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ നേപ്പാള്‍ 48.5 ഓവറില്‍ 216 റണ്‍സെന്ന മാന്യമായ സ്‌കോര്‍ നേടി.

46 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് കാമിയുടെ ഇന്നിങ്‌സ്. 69 പന്ത് നേരിട്ട ഖാദികയുടെ ഇന്നിങ്‌സില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെട്ടിരുന്നു. ആതിഥേയര്‍ക്കു വേണ്ടി ഫ്രെഡ് ക്ലാസെന്‍ മൂന്നും മൈക്കല്‍ റിപ്പോണ്‍, പീറ്റര്‍ സീലാര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

nepal

അവസാന പന്ത് വരെ ആവേശം... ഒടുവില്‍ ഒരു റണ്‍സിന്റെ ത്രില്ലിങ് ജയം

മറുപടിയില്‍ അവസാന പന്ത് വരെ ഇരു ടീമും ഒരുപോലെ വിജയസാധ്യത നല്‍കി. എന്നാല്‍, ക്ലാസെനെ അവസാന പന്തില്‍ റണ്ണൗട്ടാക്കി ക്യാപ്റ്റന്‍ ഖാദിക നേപ്പാളിന് ഒരു റണ്‍സിന്റെ ചരിത്ര വിജയം സമ്മാനിക്കുകയായിരുന്നു. ജയപരാജയങ്ങള്‍ മാറി മറിഞ്ഞ മല്‍സരത്തില്‍ നിശ്ചിത ഓവറില്‍ 215 റണ്‍സിനാണ് ഹോളണ്ട് പുറത്തായത്.

അവസാന ഓവറില്‍ ഒരു വിക്കറ്റ് ബാക്കിനില്‍ക്കേ ആറ് റണ്‍സായിരുന്നു ഹോളണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ നാല് പന്തില്‍ നിന്ന് നാല് റണ്‍സെടുക്കാന്‍ ആതിഥേയര്‍ക്കായി. ഇതോടെ രണ്ട് പന്തില്‍ രണ്ട് റണ്‍സായി ഹോളണ്ടിന്റെ വിജയലക്ഷ്യം. ഖാദികയായിരുന്നു ബൗളര്‍. അഞ്ചാം പന്തില്‍ ഹോളണ്ടിന് റണ്ണെടുക്കാനായില്ല. അവസാന പന്തെറിഞ്ഞ ഖാദികയ്ക്കു നേരെ ക്ലാസെന്‍ തൊടുത്ത ഷോട്ട് റണ്ണൗട്ടില്‍ കലാശിക്കുകയായിരുന്നു.

nepalpla

89 പന്തില്‍ എട്ട് ബൗണ്ടറിയോടെ 71 റണ്‍സെടുത്ത വേസ്‌ലി ബാറെസിയാണ് ഹോളണ്ടിന്റെ ടോപ്‌സ്‌കോറര്‍. നേപ്പാളിനു വേണ്ടി സന്ദീപ് ലാമിച്ചന്നെ മൂന്നും ലാലിത് ബന്ദാരി രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി. നേപ്പാള്‍ താരം സോംപാല്‍ കാമിയാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Saturday, August 4, 2018, 11:52 [IST]
Other articles published on Aug 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+