രണ്ടാം ഏകദിനം: ഒടുവില്‍ അഫ്ഗാന്‍ മുട്ടുമടക്കി... നിര്‍ണായക പോരില്‍ ഐറിഷ്പ്പടയ്ക്ക് വിജയം
ബെല്‍ഫാസ്റ്റ്: ഒടുവില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ അയര്‍ലാന്‍ഡ് വിജയം കണ്ടു. തുടര്‍ച്ചയായ മൂന്ന് മല്‍സരങ്ങള്‍ക്കു ശേഷം അഫ്ഗാനിസ്താനെതിരേ അയര്‍ലാന്‍ഡ് ആദ്യ വിജയം സ്വന്തമാക്കുകയായിരുന്നു.
അതും മൂന്ന് മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ രണ്ടാമത്തെ നിര്‍ണായക പോരില്‍.
ട്വന്റി-ട്വന്റി പരമ്പരയിലെ രണ്ട് മല്‍സരങ്ങളിലും തോല്‍വി വഴങ്ങിയ അയര്‍ലാന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ പോരിലും അഫ്ഗാനിനോട് പരാജയം സമ്മതിച്ചിരുന്നു.

ഏകദിന പരമ്പരയില്‍ ഒപ്പത്തിനൊപ്പം
ആദ്യ മല്‍സരത്തില്‍ അഫ്ഗാനിസ്താനോട് തോറ്റതിനാല്‍ ഏകദിന പരമ്പര കൈവിടാതിരിക്കാന്‍ രണ്ടാം മല്‍സരത്തില്‍ അയര്‍ലാന്‍ഡിന് വിജയം അനിവാഹ്യമായിരുന്നു. സ്വന്തം കാണികള്‍ക്കു മുന്നില്‍ പൊരുതി കളിച്ച ഐറിഷ് പട 37 പന്തും മൂന്ന് വിക്കറ്റും ബാക്കിനില്‍ക്കേ വിജയത്തീരത്തെത്തുകയായിരുന്നു.
വിജയത്തോടെ ഏകദിന പരമ്പരയില്‍ അയര്‍ലാന്‍ഡ് 1-1ന് അഫ്ഗാനിസ്താനൊപ്പമെത്തി. ഇതോടെ പരമ്പരയിലെ മൂന്നാം മല്‍സരം ഫൈനല്‍ പോരാട്ടമായി മാറി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം നാളെ അരങ്ങേറും.

അഫ്ഗാന്‍ ഒമ്പതിന് 182
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 182 റണ്‍സ് അടിച്ചുകൂട്ടുകയായിരുന്നു. നജീബുല്ല സദ്രാന്‍ (42), ക്യാപ്റ്റന്‍ അസ്ഗര്‍ അഫ്ഗാന്‍ 939), റഹ്മത്ത് ഷാ (32) എന്നിവരാണ് അഫ്ഗാന്‍ നിരയിലെ ഭേദപ്പെട്ട സ്‌കോറര്‍മാര്‍. അയര്‍ലാന്‍ഡിനു വേണ്ടി ടിം മുര്‍ത്താഗ നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങി.

പൊരുതി നേടി ഐറിഷ് പട
മറുപടിയില്‍ ആന്‍ഡി ബാല്‍ബിര്‍നിയുടെ (60) അര്‍ധസെഞ്ച്വറി മികവില്‍ 43.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ അയര്‍ലാന്‍ഡ് വിജയം കൈക്കലാക്കുകയായിരുന്നു. 92 പന്തില്‍ അഞ്ച് ബൗണ്ടറിയുള്‍പ്പെടുന്നതാണ് ബാല്‍ബിര്‍നിയുടെ ഇന്നിങ്‌സ്.
പോള്‍ സ്റ്റിര്‍ലിങ് (39), സിമി സിങ് (36*) എന്നിവരും ഐറിഷ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അഫ്ഗാനു വേണ്ടി റാഷിദ് ഖാന്‍ മൂന്നും മുഹമ്മദ് നബി രണ്ടും വിക്കറ്റ് വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications