Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജാദവും പാണ്ഡ്യയും എന്തിന് ഉമേഷ് യാദവ് വരെ പൊരുതി... പക്ഷേ ധോണി തുഴഞ്ഞ് തോല്‍പ്പിച്ചു, 6 റണ്‍സിന്!!!

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി ഒരു കളി കൂടി ഇന്ത്യയെ തുഴഞ്ഞ് തോല്‍പിച്ചു. ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ വെറും 6 റണ്‍സിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റത്. മൂന്ന് പന്തുകള്‍ ശേഷിക്കേ ഇന്ത്യ ഓളൗട്ടാകുകയായിരുന്നു. 5 മത്സരങ്ങളുടെ പരമ്പര 1 -1 എന്ന നിലയിലാണ്.

Read Also: സേവാഗിനെ ഗ്രാമര്‍ പഠിപ്പിച്ച ഇംഗ്ലീഷ് ജേര്‍ണലിസ്റ്റിനെ ആരാധകര്‍ പഞ്ഞിക്കിട്ടു!

കെയ്ന്‍ വില്യംസന്‍ നായകന്റെ കളിയോടെ ന്യൂസിലന്‍ഡിനെ 242 റണ്‍സ് വരെ എത്തിച്ചു. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെ വേഗം നഷ്ടമായ ഇന്ത്യയെ ശരിക്കും ബാക്ക്ഫുട്ടിലാക്കിയത് ക്യാപ്റ്റന്‍ ധോണിയുടെ ഒച്ചിഴയും ബാറ്റിംഗാണ്. ധോണി ഔട്ടായ ശേഷം ഹര്‍ദീക് പാണ്ഡ്യ, ഉമേഷ് യാദവ് എന്നിവര്‍ ചേര്‍ന്ന് പൊരുതിയെങ്കിലും ലക്ഷ്യത്തിന് 6 റണ്‍സ് അകലെ ഇന്ത്യയുടെ ബാറ്റിംഗ് അവസാനിച്ചു.

ക്യാപ്റ്റന്റെ കളി...

ക്യാപ്റ്റന്റെ കളി...

സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പേ വിക്കറ്റ് നഷ്ടമായ ന്യൂസിലന്‍ഡിന് രക്ഷയായത് വണ്‍ഡൗണായെത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ ഇന്നിംഗ്‌സാണ്. 128 പന്തില്‍ 14 ഫോറും 1 സിക്‌സും സഹിതം 118 റണ്‍സെടുത്തു വില്യംസന്‍. മാന്‍ ഓഫ് ദ മാച്ചും ക്യാപ്റ്റന്‍ വില്യംസന്‍ തന്നെ.

ഇന്ത്യയ്ക്കുണ്ടൊരു ക്യാപ്റ്റന്‍

ഇന്ത്യയ്ക്കുണ്ടൊരു ക്യാപ്റ്റന്‍

അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി കളിച്ചത് കളി കളയുന്ന ഇന്നിംഗ്‌സ്. 65 പന്തുകളില്‍ ധോണി തുഴഞ്ഞ് നേടിയത് 39 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് 60. ഒരു വശത്ത് കേദാര്‍ ജാദവ് മികച്ച ഷോട്ടുകളിലൂടെ സ്‌കോര്‍ ഉയര്‍ത്തുമ്പോഴായിരുന്നു ധോണിയുടെ ഈ തുഴച്ചില്‍.

ജാദവ് ടോപ് സ്‌കോറര്‍

ജാദവ് ടോപ് സ്‌കോറര്‍

37 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറുമായി 41 റണ്‍സെടുത്ത കേദാര്‍ ജാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജാദവും ധോണിയും കൂടി 66 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കിയപ്പോള്‍ ഇതില്‍ 41 റണ്‍സും ജാദവിന്റെ സംഭാവനയായിരുന്നു.

ഹര്‍ദീക് പാണ്ഡ്യ കലക്കി

ഹര്‍ദീക് പാണ്ഡ്യ കലക്കി

കളി തോറ്റു എന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യ ക്രീസിലെത്തിയത്. അപ്പോള്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് ശേഷിക്കേ 60 റണ്‍സോളം വേണമായിരുന്നു. വാലറ്റക്കാര്‍ക്കൊപ്പം പൊരുതിയ പാണ്ഡ്യ 32 പന്തില്‍ 36 റണ്‍സെടുത്തു. എന്നാല്‍ നിര്‍ണായകമായ നാല്‍പ്പത്തി ഒമ്പതാം ഓവറില്‍ പാണ്ഡ്യ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ഉമേഷ് യാദവ് പോലും

ഉമേഷ് യാദവ് പോലും

പത്താമനായി ക്രീസിലെത്തിയ ഉമേഷ് യാദവ് പോലും ജയിക്കാനുറച്ചാണ് ബാറ്റ് ചെയ്തത്. ഹര്‍ദീക് പാണ്ഡ്യയ്‌ക്കൊപ്പം 49 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ഉമേഷ് യാദവ് 23 പന്തില്‍ 18 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ത്രില്ലര്‍ മാച്ച്

ത്രില്ലര്‍ മാച്ച്

ധോണി പുറത്താകുമ്പോള്‍ കളി ന്യൂസിലന്‍ഡിന്റെ കൈയ്യിലായിരുന്നു. എന്നാല്‍ ഹര്‍ദീക് പാണ്ഡ്യ, ഉമേഷ് യാദവ് എന്നിവരുടെ 49 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നു. അവസാന 4 പന്തില്‍ 7 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ഭുമ്ര സൗത്തിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.

മുന്‍നിര തകര്‍ന്നു

മുന്‍നിര തകര്‍ന്നു

രോഹിത് ശര്‍മ 15, കോലി 9, രഹാനെ 28, പാണ്ഡെ 19 എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. രഹാനെയും രോഹിതും തുടക്കത്തില്‍ വളരെ പതുക്കെ ബാറ്റ് ചെയ്തതും കോലി വേഗം പുറത്തായതും ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി. ധോണിയുടെ ഒച്ചിഴയും ബാറ്റിംഗ് കൂടിയായതോടെ അത് പൂര്‍ത്തിയായി.

Story first published: Friday, October 21, 2016, 8:33 [IST]
Other articles published on Oct 21, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+