Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓള്‍റൗണ്ട് മികവില്‍ ഇംഗ്ലണ്ടിന് ജയം... ലങ്കയെ തകര്‍ത്തു; മലിങ്കയ്ക്കും മഴയ്ക്കും രക്ഷിക്കാനായില്ല

ധാംബുല്ല: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ഇംഗ്ലണ്ടിന് ജയം. മഴയെത്തുടര്‍ന്ന് ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 31 റണ്‍സിനാണ് ഇംഗ്ലണ്ട് വെന്നിക്കൊടി നാട്ടിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 278 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെയും (92) ജോ റൂട്ടിന്റെയും (71) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. 91 പന്തില്‍ 11 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് മോര്‍ഗന്റെ ഇന്നിങ്‌സ്. 83 പന്ത് നേരിട്ട റൂട്ട് ആറ് ബൗണ്ടറി നേടി.

malinga

ലങ്കയ്ക്കായി പേസര്‍ ലസിത് മലിങ്ക അഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങി. 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 44 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. മറുപടിയില്‍ മഴയെ തുടര്‍ന്ന് ആതിഥേയരുടെ വിജയലക്ഷ്യം 29 ഓവറില്‍ 172 റണ്‍സാക്കി. എന്നാല്‍, 29 ഓവറില്‍ അഞ്ച് വിക്കറ്റിന് 140 റണ്‍സെടുക്കാനെ ലങ്കയ്ക്ക് കഴിഞ്ഞുള്ളൂ. തിസാര പെരേര (44*), ധനഞ്ജയ ഡിസില്‍വ (36*), കുശാല്‍ പെരേര (30) എന്നിവരാണ് ലങ്കന്‍ നിരയില്‍ പൊരുതി നോക്കിയത്.

ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. ഇയാന്‍ മോര്‍ഗനാണ് കളിയിലെ താരം. വിജയത്തോടെ അഞ്ച് മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. നേരത്തെ, മഴയെ തുടര്‍ന്ന് ഒന്നാം ഏകദിനം ഉപേക്ഷിച്ചിരുന്നു.

Story first published: Sunday, October 14, 2018, 10:01 [IST]
Other articles published on Oct 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+