For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീശാന്തിന്റെ കടിഞ്ഞാണില്ലാത്ത ആവേശത്തിന്‌ ഇന്ത്യ വില നല്‌കേണ്ടി വരും; സിമണ്ട്‌സ്‌

By Staff

മെല്‍ബണ്‍: ഇന്ത്യന്‍ ഫാസ്റ്റ്‌ ബൗളര്‍ ശ്രീശാന്തിന്റെ കടിഞ്ഞാണില്ലാത്ത ആവേശത്തിന്‌ വരാനിരിക്കുന്ന പരമ്പരയില്‍ ഇന്ത്യ വന്‍വില നല്‌കേണ്ടി വരുമെന്ന്‌ ഓസീസ്‌ താരം സിമണ്ട്‌സിന്റെ മുന്നറിയിപ്പ്‌.

കഴിഞ്ഞ മാസം ഇന്ത്യയില്‍ നടന്ന ടെഏകദിന പരമ്പരയില്‍ സിമണ്ട്‌സ്‌-ശ്രീശാന്ത്‌ ഏറ്റുമുട്ടല്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പരന്പരയില്‍ ഓസീസിനെ മുന്നില്‍ നിന്നു നയിച്ച സിമണ്ട്‌സ്‌ മാന്‍ ഓഫ് ദി സീരിയസായി ‌ തിരഞ്ഞെടുക്കപ്പെടുക്കയുമുണ്ടായി.

കളി നടക്കുന്നതിനിടയില്‍ അല്‌പം തിരിച്ചടി നേരിട്ടാല്‍ ശ്രീശാന്തിന്‌ സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന്‌ സിമണ്ടസ്‌ ഓസ്‌ട്രേലിയന്‍ പത്രമായ ദി ഹെറാള്‍ഡ്‌ സണ്ണിന്‌ നല്‌കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ ശ്രീശാന്ത്‌ എങ്ങനെയാണ്‌ സ്വീകരിക്കിപ്പെടുകയെന്ന്‌ കാണാന്‍ കൗതുകത്തോടെ കാത്തിരിക്കുകയാണ്‌. കളിക്കളത്തിനു പുറത്ത്‌ ശ്രീശാന്ത്‌ തികച്ചും മാന്യനായി മാത്രമേ പെരുമാറാറുള്ളെന്നും സിമണ്ട്‌സ്‌ അഭിമുഖത്തില്‍ പറഞ്ഞു.

തോളെല്ലിനേറ്റ പരിക്ക്‌ മൂലം കളിക്കളത്തിന്‌ പുറത്തിരിക്കുന്ന ശ്രീശാന്ത്‌ ഡിസംബര്‍ 26ന്‌ ആരംഭിയ്‌ക്കുന്ന പരമ്പരയില്‍ പങ്കെടുക്കുമെന്നാണ്‌ കരുതുന്നത്‌. കണങ്കാലിനുള്ള പരിക്ക്‌ മൂലം സിമണ്ടസും വിശ്രമത്തിലാണ്‌.

Story first published: Wednesday, December 7, 2011, 14:15 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+