
മോഡലുകളും സിനിമാ നടിമാരും നടന്മാരും ഈ കൂത്തിനുണ്ടായിരുന്നു. പിന്നെ രാജ്യത്തെ പല വ്യവസായ പ്രമുഖരും. ഇതിന് പുറമേ അധോലോകത്തെ പ്രമുഖരും പങ്കെടുത്തെന്നാണ് കേള്‍വി. രാവിലെ നാല് മണിവരെ ഇവര്‍ പാര്‍ട്ടിക്കൂത്ത് നടത്തുകയായിരുന്നു.
ഇനി പാര്‍ട്ടി ഉണ്ടാവില്ലെന്ന് ബിസിസിഐ അധികൃതര്‍ ഏപ്രില്‍ 22ന് പറഞ്ഞെങ്കിലും പാര്‍ട്ടിയ്ക്ക് ഭംഗമൊന്നും ഉണ്ടായില്ല. പക്ഷേ പകിട്ട് കുറഞ്ഞെന്ന് മാത്രം.
ഓരോ പാര്‍ട്ടിയിലും 500ലേറെ പേര്‍ പങ്കെടുത്തിട്ടുണ്ട്. 15ാളം സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇവരെ കാക്കാനായി ഉണ്ടായിരുന്നത്. പക്ഷേ ഷാരുഖും, പ്രീതി സിന്റയും ശില്‍പ്പ ഷെട്ടിയും ഉള്ള ദിവസങ്ങളില്‍ ഇവരുടെ എണ്ണം ഇതിലും ഏറെയായിരുന്നു.
16 മോഡല്‍ പെണ്‍കൊടികള്‍ 32 പുതുവസ്ത്രങ്ങള്‍ ധരിച്ച് ഓരോ ദിവസവും ഫാഷന്‍ ഷൊയും നടത്തി. നയനിക ചാറ്റര്‍ജി ആയിരുന്നു ഇതിന്റെ കോറിയോഗ്രാഫര്‍. 58 ഫാഷന്‍ ഡിസൈനര്‍മാര്‍ തയാറാക്കിയ 1728 പുതു ഡിസൈന്‍ വസ്ത്രങ്ങളാണ് ഈ ഫാഷന്‍ ഷൊയില്‍ അവതരിപ്പിയ്ക്കപ്പെട്ടത്. മോഡല്‍ പെണ്‍കൊടികള്‍ റാമ്പില്‍ ആകെ നടന്ന ദൂരം 39.7444 കിലോമീറ്റര്‍.
നടന്ന മത്സരങ്ങള്‍ 57
ക്രിക്കറ്റ് കളിച്ച സമയം -171 മണിയ്ക്കൂര്‍
ഐപിഎല്‍ പാര്‍ട്ടികള്‍ 24
പാര്‍ട്ടിയ്ക്കായി ചെലവിട്ട സമയം 279
കുടിച്ച് തീര്‍ത്ത ബീര്‍ 1,29,600 കുപ്പി
കുടിച്ച മദ്യം 27000 കുപ്പി വിസ്കി
പശ്ചാത്തലത്തില്‍ 9450 പാട്ടുകള്‍
വിളമ്പിയ വിഭവങ്ങള്‍ 432
ഹോട്ടലിലെമ്പാടുമായി 819 സുരക്ഷാ ഉദ്യോഗസ്ഥര്‍