വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീരു കത്തി; പഞ്ചാബ് ചാമ്പലായി

By Ajith Babu

ദില്ലി: ചെകുത്താന്‍മാരുടെ വീരു കത്തിപ്പടര്‍ന്നപ്പോള്‍ ഐപിഎല്ലില്‍ പഞ്ചാബിന് 29 റണ്‍സിന്റെ തോല്‍വി. സീസണ്‍ നാലിലെ ഉയര്‍ന്ന സ്‌കോറായ 231 റണ്‍സെടുത്ത ഡെയര്‍ ഡെവിള്‍സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഗംഭീരമായി പൊരുതിയെങ്കിലും 20 ഓവറില്‍ 202 റണ്‍സിന് അവര്‍ കീഴടങ്ങി.

Delhi Daredevils Openers David Warner and Virender Sehwag pat each other during the IPL

തുടര്‍ച്ചയായ തോല്‍വികളും ദില്ലിയുടെ കുന്തമുനയായ വീരുവിന്റെ ഫോമില്ലായ്മയോടും വിടപറഞ്ഞാണ് ദില്ലി വീണ്ടും വിജയവഴിയിലെത്തിയിരിക്കുന്നത്. ഷോണ്‍ മാര്‍ഷും (95) ക്യാപ്റ്റന്‍ ആഡം ഗില്‍ക്രിസ്റ്റും (42) നടത്തിയ പോരാട്ടത്തിന് ദില്ലി മുന്നോട്ടുവെച്ച വിജയലക്ഷ്യം മറികടക്കാനായില്ല. 46 പന്തില്‍ ആറ് സിക്‌സറും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു മാര്‍ഷിന്റെ 'വെടിക്കെട്ട്'. വാര്‍നറാണ് കളിയിലെ കേമന്‍.

ഓപണര്‍മാരായ വീരേന്ദര്‍ സെവാഗും ഡേവിഡ് വാര്‍നറും 77 റണ്‍സ് വീതമെടുത്തതോടെ 20 ഓവറില്‍ നാലു വിക്കറ്റിന് 231 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോറാണ് ചെകുത്താന്മാര്‍ സ്വന്തമാക്കിയത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്കു വേണ്ടി സെവാഗും വാര്‍നറും ഒന്നാം വിക്കറ്റില്‍ കേവലം 70 പന്തില്‍ 146 റണ്‍സ് വാരിക്കൂട്ടി. 35 പന്തു നേരിട്ട സെവാഗ് എട്ടു ഫോറും നാലു സിക്‌സുമടിച്ചപ്പോള്‍ 48 പന്തില്‍ ഏഴു ഫോറും നാലു സിക്‌സുമടങ്ങിയതാണ് വാര്‍നറുടെ ഇന്നിങ്‌സ്. റണ്‍ വാരാന്‍ ഇരുവരും മത്സരിച്ചതോടെ പഞ്ചാബ് ബൗളര്‍മാര്‍ കാഴ്ചക്കാരായി മാറി.

12ാം ഓവറില്‍ ഡേവിഡ് ഹസി എറിഞ്ഞ ആദ്യ മൂന്നു പന്തും സിക്‌സിന് പറത്തിയ സെവാഗ് നാലാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് ദിനേശ് കാര്‍ത്തികിന് പിടി കൊടുത്തു. പ്രവീണ്‍ കുമാറിന്റെ ബൗളിങ്ങില്‍ റ്യാന്‍ ഹാരിസ് പിടിച്ചാണ് വാര്‍നര്‍ പുറത്തായത്.

യോഗേഷ് നഗറും (ഒമ്പതു പന്തില്‍ 11), ആരോണ്‍ ഫിന്‍ചും (മൂന്ന്) മടങ്ങിയ ശേഷം വേണുഗോപാല്‍ റാവുവും (15 പന്തില്‍ 28 നോട്ടൗട്ട്) നമന്‍ ഓജയും (എട്ടു പന്തില്‍ 19 നോട്ടൗട്ട്) നടത്തിയ വെടിക്കെട്ടാണ് ദില്ലിയ്ക്ക് ഐ.പി.എല്ലില്‍ തങ്ങളുടെ മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

Story first published: Saturday, May 12, 2012, 15:59 [IST]
Other articles published on May 12, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X