വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി എല്ലാം നേരത്തെ തീരുമാനിച്ചിരുന്നു, 24 മണിക്കൂര്‍ മുമ്പ് സഹതാരങ്ങളെ അറിയിച്ചു, വെളിപ്പെടുത്തല്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയുടെ നിരാശയില്‍ ഇന്ത്യന്‍ ആരാധകര്‍ ഇരിക്കെയാണ് അപ്രതീക്ഷിതമായി കോലി തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്

1

കേപ്ടൗണ്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ മാത്രമല്ല ലോക ക്രിക്കറ്റിലെത്തന്നെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം വിരാട് കോലി ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന് രാജിവെച്ചതാണ്. ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ഒരുപാട് ഉയരങ്ങളില്‍ നില്‍ക്കുമ്പോഴാണ് കോലി ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയുടെ നിരാശയില്‍ ഇന്ത്യന്‍ ആരാധകര്‍ ഇരിക്കെയാണ് അപ്രതീക്ഷിതമായി കോലി തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

കോലി പെട്ടെന്ന് ഇത്തരമൊരു തീരുമാനത്തിലേക്കെത്താനുള്ള കാരണങ്ങളുടെ പിന്നാലെയായിരുന്നു ആരാധകര്‍. ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായുള്ള അഭിപ്രായ ഭിന്നതയാണ് കോലിയുടെ വിരമിക്കല്‍ തീരുമാനത്തിന് പിന്നിലെന്ന് വ്യക്തം. 2021ന്റെ അവസാനത്തോടെ പരിമിത ഓവര്‍ നായകസ്ഥാനത്ത് നിന്ന് പൂര്‍ണ്ണമായും മാറ്റപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ ബാക്കിയായിത്തന്നെയാവണം ഇത്തരമൊരു തീരുമാനവും കോലി എടുത്തതെന്ന് വേണം കരുതാന്‍.

1

എന്നാല്‍ കേപ്ടൗണ്‍ ടെസ്റ്റിലെ തോല്‍വിക്ക് ശേഷമല്ല കോലി ഈ തീരുമാനത്തിലേക്കെത്തിയത്. നായകസ്ഥാനം രാജിവെക്കുന്നതായുള്ള ട്വീറ്റിന് 24 മണിക്കൂര്‍ മുമ്പ് അദ്ദേഹം തന്റെ സഹതാരങ്ങളെ ഇക്കാര്യം അറിയിച്ചിരുന്നു. ടീം മീറ്റങ്ങളില്‍ താന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുകയാണെന്ന് കോലി പറഞ്ഞെങ്കിലും ഇത് രഹസ്യമാക്കി വെല്‍ക്കാന്‍ കോലി അഭ്യര്‍ത്ഥിച്ചുവെന്നും ഇന്ത്യന്‍ താരത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ടീം മീറ്റിങ്ങിനിടെ തന്റെ തീരുമാനം കോലി പരിശീലകരോടും സഹതാരങ്ങളോടും അറിയിച്ചിരുന്നുവെന്നും എന്നാല്‍ ഇതിനെക്കുറിച്ച് പുറത്തുവിടരുതെന്ന അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന എല്ലാവരും മാനിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ പെട്ടെന്ന് ഇത്തരമൊരു തീരുമാനത്തിലേക്ക് കോലിയെത്താനുള്ള കാരണം വ്യക്തമല്ല. ബിസിസി ഐ തലപ്പത്തുള്ളവരുമായുള്ള അഭിപ്രായ ഭിന്നത തന്നെയാണ് കോലിയുടെ രാജിവെക്കലിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2

കോലിയുടെ നായകസ്ഥാനം ഒഴിയുന്നതായി അറിയിച്ചുകൊണ്ടുള്ള ട്വീറ്റ് കൃത്യമായ അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു. സഹതാരങ്ങോടും പരിശീലകരോടും നന്ദി പറഞ്ഞ കോലി രവി ശാസ്ത്രിയേയും എംഎസ് ധോണിയേയും പ്രത്യേകം പേരെടുത്ത് പരാമര്‍ശിച്ച് നന്ദി പ്രകടിപ്പിച്ചു. ഇത്രയും നാള്‍ നായകനായിരിക്കാന്‍ അവസരം നല്‍കിയ ബിസിസി ഐയോടും കോലി തന്റെ കടപ്പാട് വ്യക്തമാക്കി. എല്ലാ കാര്യങ്ങളും 120 ശതമാനം ആത്മാര്‍ത്ഥതയോടെയാണ് ചെയ്യുന്നത്. എന്നിട്ടും വിജയിക്കാനാവുന്നില്ലെങ്കില്‍ അത് എനിക്ക് ചെയ്യാന്‍ സാധിക്കാത്തതാണെന്ന് കരുതാനാണ് ഇഷ്ടപ്പെടുന്നതെന്നും കോലി പറഞ്ഞു.

2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ അപ്രതീക്ഷിതമായി എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഈ സമയത്ത് ഇന്ത്യന്‍ ടീമിന്റെ നായകനായി കടന്നുവന്ന കോലി കഴിഞ്ഞ ഏഴ് വര്‍ഷത്തോളം ഇന്ത്യന്‍ ക്രിക്കറ്റിനെ ഉന്നതങ്ങളിലേക്ക് നയിച്ചു. ഐസിസി കിരീടം അകന്നുനിന്നെങ്കിലും ഇന്ത്യയുടെ പല സൂപ്പര്‍ നായകന്മാര്‍ക്കും സാധിക്കാത്തത് കോലിക്ക് നേടിയെടുക്കാനായി. അതില്‍ പ്രധാനം ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര നേട്ടമാണ്.

3

തട്ടകത്തില്‍ ഇന്ത്യ പരമ്പര നഷ്ടപ്പെടുത്തിയിട്ട് വര്‍ഷങ്ങളേറെയായി. അതിന് പിന്നില്‍ കോലിയെന്ന നായകന്‍ ഒഴുക്കിയ വിയര്‍പ്പ് വളരെ വിലപ്പെട്ടതാണ്. വിദേശ പര്യടനങ്ങളില്‍ എതിരാളികളെ വിറപ്പിക്കുന്ന ഇന്ത്യയുടെ പേസ് നിരയുടെ വളര്‍ച്ചയിലും കോലിയുടെ അധ്വാനമാണ് എടുത്തുപറയേണ്ടത്. ആക്രമണോത്സകതയിലൂന്നി കോലി നടന്ന വഴികളെല്ലാം ചരിത്ര പുസ്തകത്തില്‍ രേഖപ്പെടുത്താവുന്നവയാണ്.

ക്യാപ്റ്റന്‍ എന്ന പദവിയില്‍ നിന്ന് പൂര്‍ണ്ണമായും മാറിയ കോലി ഇനി പഴയ കോലിയാവാനുള്ള ശ്രമത്തിലാവും. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളോടെ ഞെട്ടിച്ചിരുന്ന കോലിക്ക് കഴിഞ്ഞ രണ്ടര വര്‍ഷത്തിലേറെയായി സെഞ്ച്വറി നേടാനായിട്ടില്ല. നായകസ്ഥാനം ഒഴിഞ്ഞ് പൂര്‍ണ്ണ സ്വതന്ത്ര്യനായ കോലി ഇനി ലക്ഷ്യം വെക്കുന്നത് ഇടവേളക്ക് ശേഷം ഒരു സെഞ്ച്വറി പ്രകടനമാണ്. മൂന്ന് ഫോര്‍മാറ്റിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലി ഇനിയും ഒരുപാട് മുന്നോട്ട് പോകുമെന്നുറപ്പ്. എന്നാല്‍ സൗരവ് ഗാംഗുലിയുമായുള്ള ഭിന്നത കോലിയുടെ കരിയറിനെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടതായുണ്ട്.

Story first published: Sunday, January 16, 2022, 13:54 [IST]
Other articles published on Jan 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X