വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

CWG 2022: ബൈ ബൈ ബര്‍മിങ്ഹാം, ഒന്നാമനായി ഓസ്‌ട്രേലിയ, ഇന്ത്യക്ക് 61 മെഡല്‍

ഇന്ത്യ നാലാം സ്ഥാനക്കാരായാണ് ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് മടങ്ങുന്ന്. 22 സ്വര്‍ണ്ണവും 16 വെള്ളിയും 23 വെങ്കലവും ഉള്‍പ്പെടെ 61 മെഡലുകളാണ് ഇന്ത്യക്ക് നേടാനായത്.

1
ഒന്നാമനായി ഓസ്‌ട്രേലിയ, ഇന്ത്യക്ക് അമൂല്യ നേട്ടങ്ങള്‍ | *Sports

ബര്‍മിങ്ഹാം: 11നാള്‍ നീണ്ടുനിന്ന ആവേശ പോരാട്ടങ്ങള്‍ക്ക് കൊട്ടിക്കലാശാം. 22ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ബിര്‍മിങ്ഹാമില്‍ ആഘോഷാരവങ്ങളോടെ തിരശീലവീണിരിക്കുകയാണ്. ഇന്ത്യ നാലാം സ്ഥാനക്കാരായാണ് ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് മടങ്ങുന്ന്. 22 സ്വര്‍ണ്ണവും 16 വെള്ളിയും 23 വെങ്കലവും ഉള്‍പ്പെടെ 61 മെഡലുകളാണ് ഇന്ത്യക്ക് നേടാനായത്.

67 സ്വര്‍ണ്ണവും 57 വെള്ളിയും 54 വെങ്കലവും ഉള്‍പ്പെടെ 178 മെഡലുകള്‍ നേടി ഓസ്‌ട്രേലിയയാണ് രാജാക്കന്മാരായത്. 57 സ്വര്‍ണ്ണം 66 വെള്ളി 53 വെങ്കലം ഉള്‍പ്പെടെ 176 മെഡലുകളുമായി ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തെത്തി. 26 സ്വര്‍ണ്ണം 32 വെള്ളി 34 വെങ്കലം ഉള്‍പ്പെടെ 92 മെഡലുമായി കാനഡയാണ് മൂന്നാം സ്ഥാനത്ത്.

1

ഇന്ത്യക്ക് അഭിമാനമായ പല മെഡല്‍ നേട്ടങ്ങളും ഇത്തവണ നേടാനായെങ്കിലും 21ാം കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ നേട്ടം വെച്ച് താരതമ്യം ചെയ്യുമ്പോള്‍ നിരാശയാണ്. 26 സ്വര്‍ണ്ണവും 20 വെള്ളിയും അത്ര തന്നെ വെങ്കലവുമടക്കം 66 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇത്തവണ നീരജ് ചോപ്രയുള്‍പ്പെടെ ഇന്ത്യക്ക് ഉറച്ച മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന ചില താരങ്ങള്‍ക്ക് പങ്കെടുക്കാനാവാത്തത് ഇന്ത്യയുടെ മെഡലുകളുടെ എണ്ണം കുറച്ചു.

1

വനിത ക്രിക്കറ്റ് ടീം വെള്ളി നേടിയതും പുരുഷ ഹോക്കി ടീം വെള്ളി നേടിയതും പിവി സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസ് വ്യക്തിഗത ഇനത്തിലെ കന്നി സ്വര്‍ണ്ണ മെഡല്‍ നേടിയതുമെല്ലാം ഇത്തവണത്തെ മറക്കാനാവാത്ത ഓര്‍മകളാണ്. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 38 സ്വര്‍ണ്ണം 27 വെള്ളി 36 വെങ്കലും ഉള്‍പ്പെടെ 101 മെഡലുകളുമായി ഇന്ത്യ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. ഈ മെഡല്‍ നേട്ടത്തിന്റെ റെക്കോഡിനെ മറികടക്കുകയെന്നത് ഇന്ത്യയുടെ സ്വപ്‌നമായി തുടരുന്നു.

1

2026ല്‍ ഓസ്‌ട്രേലിയയിലാണ് ഇനി കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. വര്‍ണാഭമായ സമാപന ചടങ്ങാണ് ബര്‍മിങ്ഹാമില്‍ നടന്നത്. സംഗീതവും നൃത്തവും അരങ്ങ് കൊഴിപ്പിച്ച സമാപന ചടങ്ങില്‍ ഇന്ത്യയുടെ പതാക വാഹകരായത് അചന്ത ശരത് കമാലും നിഖാത്ത് സെറീനും ചേര്‍ന്നാണ്. അടുത്ത കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കൂടുതല്‍ മെഡലുകളോടെ ഗംഭീര പ്രകടനം ഇന്ത്യ നടത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Tuesday, August 9, 2022, 9:39 [IST]
Other articles published on Aug 9, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X