വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കലിപ്പ് തീരാതെ ഇന്ത്യ, 2003ലെ ലോകകപ്പ് തോല്‍വിക്ക് കംഗാരുക്കളോട് പകരം വീട്ടി, ഓര്‍മയുണ്ടോ?

ഓസ്‌ട്രേലിയ മുന്നോട്ട് വെച്ച 360 റണ്‍സ് വിജയലക്ഷ്യത്തിനെതിരേ 234 റണ്‍സാണ് ഇന്ത്യക്ക് നേടാനായത്. 125 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

1

2003ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വി ആരാധകര്‍ക്ക് ഒരു കാലത്തും മറക്കാനാവാത്തതാണ്. സൗരവ് ഗാംഗുലിയെന്ന വീര നായകന് കീഴില്‍ സച്ചിനും സെവാഗും യുവരാജും സഹീര്‍ ഖാനും എല്ലാം ഉള്‍പ്പെടുന്ന താരനിര ഫൈനലിലേക്ക് എത്തിയെങ്കിലും കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് മുട്ടുമടക്കി. ഓസ്‌ട്രേലിയ മുന്നോട്ട് വെച്ച 360 റണ്‍സ് വിജയലക്ഷ്യത്തിനെതിരേ 234 റണ്‍സാണ് ഇന്ത്യക്ക് നേടാനായത്. 125 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാസഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

1

ഇന്ത്യന്‍ ആരാധകരുടെ മനസില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവാണിത്. 2007ലെ ടി20 ലോകകപ്പ് സെമിയിലും 2011ലെ ലോകകപ്പ് സെമിയിലും ഓസ്‌ട്രേലിയയെ വീഴ്ത്തി 2003ലെ ലോകകപ്പ് തോല്‍വിയുടെ മുറിവുണക്കാന്‍ ഇന്ത്യ ശ്രമിച്ചു. എന്നാല്‍ ഇന്ത്യ ശരിക്കും തങ്ങളുടെ പ്രതികാരം വീട്ടിയത് 2013ലായിരുന്നു. ഓസ്‌ട്രേലിയ ഇന്ത്യയില്‍ പരമ്പരക്കെത്തിയപ്പോള്‍ 2003ലെ ലോകകപ്പ് ഫൈനലിലേതുപോലെ 360 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍ വെച്ചു.

2003ലെ ഫൈനല്‍ പോലെ ഇത്തവണ ആ വമ്പന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ ഇന്ത്യക്ക് അടിപതറിയില്ല. 39 പന്ത് ബാക്കിയാക്കി ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. 2003 ലോകകപ്പ് ഫൈനലിലെ 359 റണ്‍സെന്ന ടോട്ടല്‍ തന്നെ 2013ല്‍ ഓസീസിന് നേടാനായതും ഇന്ത്യ അത് അനായാസമായി മറികടന്നതും കാലം കരുതിവെച്ചതണെന്ന് പറയാം.

'എന്തൊരു ബാറ്റായിത്', വിചിത്രം, കൗതുകം!, ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ച് വിവാദ ബാറ്റിതാ

2

2013ലെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോപ് ഫൈവ് അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയതോടെയാണ് വമ്പന്‍ ടോട്ടല്‍ കംഗാരുക്കള്‍ പടുത്തുയര്‍ത്തിയത്. ആരോണ്‍ ഫിഞ്ച് (50), ഫില്‍ ഹ്യൂസ് (83), ഷെയ്ന്‍ വാട്‌സന്‍ (59), ജോര്‍ജ് ബെയ്‌ലി (92), ഗ്ലെന്‍ മാക്‌സ് വെല്‍ (53) എന്നിവരാണ് ഓസീസിനായി അര്‍ധ സെഞ്ച്വറി നേടിയത്. ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് കാര്യമായൊരു പ്രകടനം കാഴ്ചവെക്കാനായില്ല. വിനയ് കുമാര്‍ രണ്ടും ആര്‍ അശ്വിന്‍ ഒരു വിക്കറ്റും നേടി.

3

വമ്പന്‍ ടോട്ടലായതിനാല്‍ ഓസ്‌ട്രേലിയ വലിയ ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ടോപ് ത്രീക്ക് മുന്നില്‍ കീഴടങ്ങാനുള്ളത് മാത്രമായിരുന്നു ഓസീസ് ഉയര്‍ത്തിയ സ്‌കോര്‍. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് 176 റണ്‍സാണ് സ്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്. 86 പന്തില്‍ 14 ബൗണ്ടറി ഉള്‍പ്പെടെ 95 റണ്‍സ് നേടിയ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. അഞ്ച് റണ്‍സകലെയാണ് അദ്ദേഹത്തിന് സെഞ്ച്വറി നഷ്ടമായത്.

IND vs ENG: കോലി x ആന്‍ഡേഴ്‌സന്‍, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ

4

മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോലി ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തി. കോലി ഇത്രയും ആക്രമാസക്തനായി കളിച്ച മറ്റൊരു മത്സരമില്ലെന്ന് തന്നെ പറയാം. 52 പന്തില്‍ 8 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 192 സ്‌ട്രൈക്കറേറ്റിലാണ് കോലിയുടെ തകര്‍പ്പന്‍ പ്രകടനം. രോഹിത് ശര്‍മയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 123 പന്തില്‍ 141 റണ്‍സാണ് രോഹിത് നേടിയത്. 17 ഫോറും നാല് സിക്‌സുമാണ് ഹിറ്റ്മാന്‍ പറത്തിയത്. 43.3 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.

5

മിച്ചല്‍ ജോണ്‍സണ്‍, ക്ലിന്റ് മെക്കേ, ഷെയ്ന്‍ വാട്‌സന്‍, സേവ്യര്‍ ദോഹര്‍ത്തി, ജെയിംസ് ഫോക്‌നര്‍ എന്നിവരെല്ലാം ഉണ്ടായിട്ടും ഒരു വിക്കറ്റ് മാത്രമാണ് ഓസീസിന് നേടാനായത്. 2003ലെ ലോകകപ്പ് ഫൈനലില്‍ 359 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യയെ തോല്‍പ്പിച്ചതിന് 2013ല്‍ അതേ വിജയലക്ഷ്യത്തെ മറികടന്ന് വമ്പന്‍ ജയം നേടുന്നത് തന്നെയാണ് മധുര പ്രതികാരം.

Story first published: Monday, June 27, 2022, 21:10 [IST]
Other articles published on Jun 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X